Malayalam lyrics
ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷഗീതകം സാഗരമായ് ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ സ്വർണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ വർണ്ണക്കൊടികളാടി കതിരോലക്കൈകളിൽ (ആകാശഗോപുരം) തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ് അണയും തോറും ആർദ്രമാകുമൊരു താരകം ഹിമജലകണം കൺകോണിലും ശുഭസൌരഭം അകതാരിലും മെല്ലെ തൂവിലോലഭാവമാർന്ന നേരം (ആകാശഗോപുരം) സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ നിഴലാടുന്ന കപടകേളിയൊരു നാടകം കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും അഭയം നൽകുമാർദ്രഭാവനാജാലം (ആകാശഗോപുരം)
Song video
Song information
Music: ജോൺസൺ
Lyricist: കൈതപ്രം
Singer: ജി വേണുഗോപാൽ
Film/album: കളിക്കളം
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: കളിക്കളം
- Composer: ജോൺസൺ
- Lyricist: കൈതപ്രം