Malayalam lyrics
ആ മുഖം കണ്ട നാൾ ആദ്യമായ് പാടി ഞാൻ രാഗം പൂക്കും രാഗം പാടി ഞാൻ (ആ മുഖം.. ) പോക്കുവെയിൽ പൊന്നണിഞ്ഞു നിൻ പൊൻപദങ്ങൾ പുൽകും മേദിനി (2) എന്റെ സ്വപ്നമാകവേ എന്നിൽ പൂക്കൾ വിടരവേ മൗനമുടഞ്ഞു ചിതറി (ആ മുഖം.. ) സ്വർണ്ണമുകിലാടും വാനിടം നിൻ മിഴിമുത്തൊളിച്ച സാഗരം (2) എൻ ഹൃദയമാകവേ എന്നിൽ രത്നം വിളയവേ മൗനമുടഞ്ഞു ചിതറി (ആ മുഖം.. )
Song video
Song details
Music: രവീന്ദ്രൻ
Raaga: ജയന്തശ്രീ
Film/album: യുവജനോത്സവം
- Singer: സതീഷ് ബാബുഎസ് ജാനകി
- Film / album: യുവജനോത്സവം
- Composer: രവീന്ദ്രൻ
- Lyricist: ശ്രീകുമാരൻ തമ്പി