Malayalam lyrics
ആ..... അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നീലനിലാവിന്‍ കിളിയറയില്‍ കണ്ണീര്‍ തൂവും പൂമോളേ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് പലനാളില്‍ ഞാന്‍ ചാരെ വരുമ്പോള്‍ നിനവില്‍ നീ കളിയൂഞ്ഞാലാടി നാലകക്കിളിയേ... നാലകക്കിളിയേ എന്നകതാരില്‍ ഒരുനാള്‍ പാടിവരില്ലേ നീ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നിഴലായ് ഞാന്‍ നിന്‍ മണിയറ പൂകാം മണമായ് നിന്‍ മലര്‍മെയ്യിലൊതുങ്ങാം ആ..... ചിത്തിരക്കുരുവീ നിന്റെ കിനാവില്‍ മധുരം കോരി നിറയ്ക്കാം ഞാന്‍ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ നീലനിലാവിന്‍ കിളിയറയില്‍ കണ്ണീര്‍ തൂവും പൂമോളേ അറബിക്കഥയിലെ രാജകുമാരീ പരിഭവമെന്താണ് - രാഗം പാടാനിനിയും താമസമരുതേ മാനസത്തേൻമൊഴിയേ
Song video
Song information
Music: ജോൺസൺ
Lyricist: കൈതപ്രം
Singer: കെ ജി മാർക്കോസ്
Raaga: പീലു
Film/album: സദയം
Explore this song
- Singer: കെ ജി മാർക്കോസ്
- Film / album: സദയം
- Composer: ജോൺസൺ
- Lyricist: കൈതപ്രം