Malayalam lyrics
വിൽക്കാനുണ്ടോ സ്വപ്നങ്ങൾ സ്വർഗ്ഗം തേടും മോഹങ്ങൾ നിൽക്കൂ ചൊല്ലൂ പൂങ്കാറ്റേ പൊന്നോണപ്പൂവിന്റെ നാട്ടീന്നും എന്നിങ്ങു വന്നു നീ പൂങ്കാറ്റേ ഓരോരോ തീരം തേടിപ്പോകും കുഞ്ഞിക്കാറ്റേ വിൽക്കാനുണ്ടോ സ്വപ്നങ്ങൾ സ്വർഗ്ഗം തേടും മോഹങ്ങൾ നിൽക്കൂ ചൊല്ലൂ പൂങ്കാറ്റേ തെങ്ങിളം നീരിന്റെ നാട്ടീന്നും ഇങ്ങോടി വന്നൊരെൻ പൂങ്കാറ്റേ ഓരോരോ തീരം തേടിപ്പോകും കുഞ്ഞിക്കാറ്റേ ദീപങ്ങളല്ലല്ലോ കൺ ചിമ്മും തീരാദുഃഖങ്ങൾ മേലേ മിന്നും പൂമാനം താഴേ കണ്ണീർപ്പാടങ്ങൾ ഓരോരോ പയ്യാരം കൈമാറി കൂരിരുൾക്കാട്ടിൽ ഉറക്കൊഴിക്കാം വെള്ളാരം കുന്നിൻ പാട്ടു മൂളും ചെല്ലക്കാറ്റേ (വിൽക്കാനുണ്ടോ...) തീയുള്ള പാട്ടിൻ പന്തങ്ങൾ തീരത്തു കത്തുമ്പോൾ ചേറിൽ പൂക്കും ചെന്താരിൻ മാറിൽ വിങ്ങും ദുഃഖങ്ങൾ ഈറനാക്കീടുന്നൊരീണങ്ങൾ ദൂരത്ത് പാടുന്നു രാപ്പാടീ പൊന്നാര്യൻ കൊയ്യും പാട്ടു പാടൂ കന്നിക്കാറ്റേ (വിൽക്കാനുണ്ടോ...) -----------------------------------------------------------------
Song details
Music: എസ് പി വെങ്കടേഷ്
Film/album: ഇന്ദ്രജാലം
- Singer: എം ജി ശ്രീകുമാർ
- Film / album: ഇന്ദ്രജാലം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഒ എൻ വി കുറുപ്പ്