Malayalam lyrics
വെള്ളിവാള് കയ്യിലേന്തി അനലൊളി ഉള്ള കണ്ണുമായി നിന്ന ഭഗവതി കദന വഴിയിലടിയുമടിയനരുളുക ശരണം ഭൈരവി.... ഈശ്വരീ... അന്നപൂർണ്ണേ നീയെന്നുമാധാരം മഞ്ഞളാടി ഞാൻ വെള്ളിനാൾ തോറും പാഹി പാഹി ദേവീ നീയേ പാപശാപ താപമൊന്നു തീരാൻ പാദപങ്കജങ്ങളൊന്നു ചേരാൻ കൈ കൂപ്പുന്നേ ശാകോദരിയായൊരു മായേ (വെള്ളിവാള് ....) ഉദയം നീയേ ഉയിരും നീയേ ഉണ്മയാകുന്നതും നീയേ (2) ആശ്രിതവത്സല നീയേ ദേവീ ആ ..ആ...ആ....ആ....ആ.... ശിവപാതിയായതും നീയല്ലേ ശിവമായോരമ്മയും നീയല്ലേ ഇരുളിന്റെ ബന്ധനം തീരില്ലേ കനിവിന്റെ ചന്ദനം തൂകില്ലേ ശങ്കരീ ... വന്ദനം വന്ദനം വന്ദനം (വെള്ളിവാള് ...) അറിവും നീയേ അലിവും നീയേ ആദിമധ്യാന്തവും നീയേ നി സ ധ നി രി സ സ സ രി സ സ ഗ രി രി മ ഗ ഗ മ ഗ രി സ രി രി ഗ രി രി മ ഗ ഗ മ പ മ ധ മ പ മ ഗ രി രി ഗ മ പ ധ ധ മ പ ധ നി മ പ ധ നി സാ സ സ രി രി നി നി സ സ ധ രി സാ നി ധ ധ പ പ മ മ പ പ ഗ മ ധ പ ധ ധ പ നി നി ധ നി സ സ സ നി നി സ രി ഗ ആ ..ആ..ആ..ആ...ആ... അറിവും നീയേ അലിവും നീയേ ആദിമദ്ധ്യാന്തവും നീയേ അംബുജ വാസിനി നീയേ തായേ ആ ..ആ ..ആ ...ആ...ആ.... അഴലിന്റെ ബന്ധുവോ ഞാനല്ലേ അടിയന്റെ സങ്കടം കാണില്ലേ അതിനുള്ള സാന്ത്വനം നീയല്ലേ മനസ്സിന്റെ കോവിലിൽ നീയില്ലേ വൈഖരീ ..വന്ദനം ..വന്ദനം..വന്ദനം (വെള്ളിവാള് ...)
Song details
വർഷം: 2007
സംഗീതം: മോഹൻ സിതാര
ഗാനരചന: ശരത് വയലാർ
ഗായകർ: ശങ്കരൻ നമ്പൂതിരി
വിശദവിവരങ്ങൾ: Added jan 21 2007
Album: അഞ്ചിലൊരാൾ അർജുനൻ
- Film / album: അഞ്ചിലൊരാൾ അർജുനൻ
- Composer: മോഹൻ സിതാര
- Lyricist: ശരത് വയലാർ