Malayalam lyrics
രാരിത്തത്തേ നെഞ്ചിൻ മുത്തേ മായാതെന്നും കണ്ണിൻ പൊന്നായ് കരളിൻ കനിയേ വിരിയാ മലരേ തിരിനാളമായമ്മ പൊന്നേ പൊന്നാരക്കൊഞ്ചലുമായ് നീ എന്നോരം വന്നില്ലല്ലോ രാരിത്തത്തേ നെഞ്ചിൻ മുത്തേ മായാതെന്നും കണ്ണിൻ പൊന്നായ് കാലങ്ങൾ പൊഴിഞ്ഞാലും കാതങ്ങൾ കടന്നാലും ചാഞ്ചാടും നീയെൻ ഉള്ളിൽ കാലങ്ങൾ പൊഴിഞ്ഞാലും കാതങ്ങൾ കടന്നാലും ചാഞ്ചാടും നീയെൻ ഉള്ളിൽ അണ്ണാറക്കണ്ണൻ തന്നാരം പാടാൻ പൊന്നേ വന്നീടാം നിനവിൽ നിറയേ കനവിൽ തുണയായ് മകനേ നീ അരികേ എന്നോരം വന്നില്ലല്ലോ ഓ..ഓ എന്നോരം വന്നില്ലല്ലോ രാരിത്തത്തേ നെഞ്ചിൻ മുത്തേ മായാതെന്നും കണ്ണിൻ പൊന്നായ് പൂത്തിങ്കളണഞ്ഞാലും താരങ്ങൾ നിരന്നാലും തീയാളുന്നോ വേനൽ മാത്രം പൂത്തിങ്കളണഞ്ഞാലും താരങ്ങൾ നിരന്നാലും തീയാളുന്നോ വേനൽ മാത്രം താരാട്ടിൻ ഈണത്തിൽ ഊഞ്ഞാലിലാടാൻ എന്തേ വന്നീലാ മിഴിയിൽ കിളിയോ മൊഴിയിൽ അലിവോ മകനേ നീ അരികേ എന്നോമൽ പൂങ്കുരുന്നേ ഓ.. എന്നോമൽ പൂങ്കുരുന്നേ രാരിത്തത്തേ നെഞ്ചിൻ മുത്തേ മായാതെന്നും കണ്ണിൻ പൊന്നായ് കരളിൻ കനിയേ വിരിയാ മലരേ തിരിനാളമായമ്മ പൊന്നേ പൊന്നാരക്കൊഞ്ചലുമായ് നീ എന്നോരം വന്നില്ലല്ലോ രാരിത്തത്തേ നെഞ്ചിൻ മുത്തേ ഉം...ഉം..രാരീ രാരോ
Song video
Song details
വർഷം: 2026
സംഗീതം: മോഹൻ സിതാര
ഗാനരചന: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ഗായകർ: ശ്രുതി ബെന്നി
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഇനിയും
- Singer: ശ്രുതി ബെന്നി
- Film / album: ഇനിയും
- Composer: മോഹൻ സിതാര
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ