Malayalam lyrics

വന്നാട്ടെ തത്തമ്മപ്പെണ്ണേ
ചെറുതേന്‍ കുടിച്ച്
ചൊന്നാട്ടെ നാട്ടിലെ വര്‍ത്താനം
ഹയ്യാത്ത തൈതാ
തെക്കുന്നു വന്നതാണെങ്കില്‍
നീ ചൊല്ലെടി
തെന്മലയിലെന്തു വിശേഷങ്ങള്‍
ഹയ്യാത്ത തൈതാ
മുല്ലപ്പെണ്ണിന്നലെ നല്ലൊരു
പതക്കമിട്ടു മുത്തിന്‍ പതക്കമിട്ടു
കള്ളക്കാറ്റോടി വന്നു
കവര്‍ന്നെടുത്തു മെല്ലെ
കവര്‍ന്നെടുത്തു
വടക്കുന്നു വന്നതാണെങ്കില്‍
നീ ചൊല്ലെടി പെണ്ണേ
വൈകാശിയിലെന്തു വിശേഷങ്ങള്‍
ഹയ്യാത്ത തൈതാ
പോക്കുവെയിലിന്നലെ നല്ലൊരു
റവുക്ക തുന്നി പൊന്നിന്‍‍
റവുക്ക തുന്നി
മൂവന്തിക്കള്ളി വന്നു
പറിച്ചെടുത്തു അവള്‍
പറിച്ചെടുത്തു

Song video

Watch on YouTube

Song details

വർഷം: 1962

സംഗീതം: എം ബി ശ്രീനിവാസൻ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: കെ പി ഉദയഭാനു, ശാന്ത പി നായർ

വരികൾ: മനു, സൂസി

യൂട്യൂബ് ഓഡിയോ: തനൂജ

Album: സ്വർഗ്ഗരാജ്യം