Malayalam lyrics
ഒരു നദീതീരത്തിൽ ഒരു കുന്നിന്നോരത്തിൽ ഒരുമിച്ചു നമുക്കൊരു വീടു കെട്ടാം (ഒരു നദീ) മണ്ണിനാൽ തറ കെട്ടി മാന്തോലാൽ മറ കെട്ടി മയിലിന്റെ പീലിയാല്‍ ഓല നിരത്തി ഒരുമിച്ചു നമുക്കൊരു വീടു കെട്ടാം ഓ...ഓ...ങും... അടിമുടി പൂത്തൊരു പൂമരച്ചോട്ടിൽ ഈ രാഗമന്ദിരം തീർത്തു വെയ്ക്കാം( അടിമുടി) കന്നി പിറക്കുമ്പോൾ കാട്ടിൽ നിന്നെൻ കൈയ്യാൽ കനകം വിളയിച്ചു കാഴ്ച വയ്ക്കാം ഓ...ഓ...ങും... ആയിരമായിരം തങ്കക്കിനാക്കളാൽ ആ വീട്ടിനുള്ളിൽ ഞാൻ മോടി തീര്‍ക്കും (ആയിരമായിരം) അതിനുള്ളിലെന്നും പ്രകാശത്തിനായെന്റെ അനുരാഗ മണിദീപം ഞാൻ കൊളുത്തും ഓ...ഓ...ങും...
Song video
Song details
വർഷം: 1962
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ആർ ബാലകൃഷ്ണൻ, ശാന്ത പി നായർ
വരികൾ: ഇന്ദു, ജിജാ സുബ്രമണ്യൻ
യൂട്യൂബ് ഓഡിയോ: കല്യാണി
Album: സ്വർഗ്ഗരാജ്യം
- Singer: കെ ആർ ബാലകൃഷ്ണൻ
- Singer: ശാന്ത പി നായർ
- Film / album: സ്വർഗ്ഗരാജ്യം
- Composer: എം ബി ശ്രീനിവാസൻ
- Lyricist: പി ഭാസ്കരൻ