Malayalam lyrics

എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ.. നിന്നെയും തേടി..ആ..ആ.
എന്‍ പ്രിയ സ്വപ്നഭൂമിയില്‍
വീണ്ടും സന്ധ്യകള്‍ തൊഴുതുവരുന്നൂ --വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നൂ
(എന്റെ കടിഞ്ഞൂല്‍...)
നിന്‍ ചുടുനിശ്വാസധാരയാം വേനലും
നിര്‍വൃതിയായൊരു പൂക്കാലവും
നിന്‍ ജലക്രീഡാലഹരിയാം വര്‍ഷവും
നിന്‍ കുളിര്‍ ചൂടിയ ഹേമന്തവും
വന്നു തൊഴുതു മടങ്ങുന്നു പിന്നെയും പിന്നെയും!
നീ മാത്രമെങ്ങു പോയീ!
നിന്‍ ചുരുള്‍വെറ്റില തിന്നു തുടുത്തൊരു
പൊന്നുഷഃകന്യകള്‍ വന്നുപോകും
നിന്‍ മുടിച്ചാര്‍ത്തിലെ സൗരഭമാകേ
പണ്ടെന്നോ കവര്‍ന്നൊരീ പൂക്കൈതകള്‍
പൊന്നിതള്‍ച്ചെപ്പു തുറക്കുന്നു പിന്നെയും പിന്നെയും!
നീ മാത്രമെങ്ങു പൊയീ !

Song video

Watch on YouTube

Song details

വർഷം: 1979

സംഗീതം: എം ബി ശ്രീനിവാസൻ

ഗാനരചന: ഓ എൻ വി കുറുപ്പ്

ഗായകർ: കെ ജെ യേശുദാസ്, സെൽമ ജോർജ്‌

രാഗം: സിംഹേന്ദ്ര മധ്യമം

വരികൾ: അജയ് മേനോൻ

Album: ഉൾക്കടൽ