Malayalam lyrics
പുഴയില്‍ മുങ്ങിത്താഴും സന്ധ്യ കുങ്കുമ പൊട്ടിന്നഴകും വിഴുങ്ങുന്നൂ തിര പെയ്തൊഴിയാത്ത മുകിലിന്‍ അസ്വാസ്ഥൃമായ് മുളം തണ്ടിലെ തിരുമുറിവില്‍ ആരോ മെല്ലെ ചുണ്ടമര്‍ത്തവേ ചുരന്നൊഴുകും മൃദൂഷ്മള രാഗത്തിന്‍ ഉന്മാദമായ് ഒരു പൊന്മ തന്‍ ചുണ്ടിന്നിരുപാടുമായ് തൂങ്ങ്ങിപ്പിടയും മത്സ്യത്തിന്‍റെ നിശ്ശബ്ദ ദുരന്തമായ് വിട ചോദിക്കും ഏതോ പക്ഷി തന്‍ വിഷാദമായ് അകലെ ഒരു നേര്‍ത്ത നിഴലായ് മാറും തോണിയ്ക്കകമേ നിന്നും കാറ്റില്‍ പടരും നാടന്‍ പാട്ടിന്‍ താഴംപൂ മണം ഉള്ളില്‍ തൊട്ടു തൊട്ടുണര്‍ത്തുന്ന ദാഹമായ് നില്ക്കുന്നു ഞാന്‍ ഈ പുഴയോരത്ത് ആരും കാണാതെ നക്ഷത്രം ഒന്നെന്നുള്ളില്‍ എരിയുന്നു ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നൂ... ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നൂ... �puzhayil mungithazhum sandhya
Song video
Song details
വർഷം: 1979
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്
രാഗം: പൂർവി കല്യാണി
ഹിന്ദുസ്ഥാനി രാഗം: പൂർവി കല്യാൺ
വിശദവിവരങ്ങൾ: Deepak suggested adding this ..on 12/12/06 nair-kv
വിഡിയോ: കല്യാണി
Album: ഉൾക്കടൽ
- Singer: കെ ജെ യേശുദാസ്
- Film / album: ഉൾക്കടൽ
- Composer: എം ബി ശ്രീനിവാസൻ
- Lyricist: ഓ എൻ വി കുറുപ്പ്