Malayalam lyrics

ഉരുകിയുരുകിയെരിയുമീ മെഴുകുതിരികളില്‍
അഴലിന്നിരുളില്‍ ഇടറുമീ തരള മിഴികളില്‍
മധുരിതമായ് പകരുകില്ലേ
ഹൃദയസാന്ത്വന ഗീതം
സുഖദ സാന്ത്വന ഗീതം
അകലെ വിണ്ണിന്‍ വീഥിയില്‍
ആര്‍ദ്രരാത്രിയില്‍
മഴമുകിലില്‍ മാഞ്ഞുപോം സ്നേഹതാരമേ
തളര്‍ന്നുറങ്ങാന്‍ താരാട്ടുണ്ടോ
താന്തമാമീണമുണ്ടോ താന്തമാമീണമുണ്ടോ?
അലയറിയാത്തോണിയില്‍ അലയും യാത്രയില്‍
തുഴമുറിഞ്ഞു പോയൊരെന്‍ മൂകസ്വപ്നമേ
അകലെയേതോ തീരങ്ങളുണ്ടോ
അഭയകുടീരമുണ്ടോ അഭയകുടീരമുണ്ടോ?

Song video

Watch on YouTube

Song details

വർഷം: 1997

സംഗീതം: ഔസേപ്പച്ചൻ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: കെ ജെ യേശുദാസ്

അഭിനേതാക്കൾ: സുരേഷ് ഗോപി, കവിയൂർ രേണുക, സിദ്ദിഖ്, ശ്രീജയ നായർ, മണിയൻപിള്ള രാജു, എം ജി സോമൻ, നന്ദിനി (കൗസല്യ)

വിശദവിവരങ്ങൾ: ദേവിപിള്ള

വിഡിയോ: അനൂപ് അടൂർ

Album: ലേലം