Malayalam lyrics
കുങ്കുമമോ നിലാപ്പുഴയില്‍ സന്ധ്യചാര്‍ത്തിയ ചന്ദനമോ? കണ്ടുണരും നിന്‍ പൂങ്കവിളിണയില്‍ പതിയെ വിരിയും പരിഭവമലരായ് മഞ്ഞണിയും നെയ്യാമ്പലിനെ വന്നുണര്‍ത്തിയ പൌര്‍ണ്ണമിയോ കുഞ്ഞുകിനാക്കള്‍ കൂടണയുമ്പോള്‍ കുളിരായ് പൊഴിയും പാതിരാമഴയായ് കാറ്റിലേതോ കാതരമൈനകള്‍ കാത്തു മൂളും യാമിനിയെ ആദ്യമായെന്‍ പ്രണയ തടങ്ങളില്‍ ആറ്റുവഞ്ചികള്‍ പൂക്കുമ്പോള്‍ വെണ്ണിലാവിന്‍ തോണിയേറി വിരുന്നുവന്ന മയില്‍ക്കിളിയേ നിന്‍ കളമൊഴിയിലലിഞ്ഞു ഞാന്‍ വെള്ളിമേഘം വെണ്‍പ്രാവുകളായ് പെയ്തിറങ്ങും മേടുകളില്‍ മാരിവില്ലിന്‍ ചില്ലയിലഴയിട്ടൂയല്‍ കെട്ടും പൊന്‍ വെയിലേ പൊന്നിലഞ്ഞികള്‍ പൂത്ത കൊടികള്‍ പൂവിതള്‍ പുല്പായ നെയ്യുമ്പോള്‍ നിന്‍ വിരിമാറില്‍ മയങ്ങി ഞാന്‍
Song video
Song details
വർഷം: 1997
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: ബിജു നാരായണൻ, കെ എസ് ചിത്ര
വരികൾ: ശ്രീദേവി, ഷൈൻ എസ്2000
യൂട്യൂബ് ഓഡിയോ: കല്യാണി
Album: ലേലം
- Singer: ബിജു നാരായണൻ
- Singer: കെ എസ് ചിത്ര
- Film / album: ലേലം
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി