Malayalam lyrics
കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടി കുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ (2) ചെമ്മാനക്കണ്ടമൊരുക്കി മഴമഞ്ഞു കളപ്പുര കെട്ടി ചെറുനാഴി ചാമ വിതച്ചേ തെയ് താരോ കൊയ്യുമ്പം കൊയ്യുമ്പം കുന്നോളം പെയ്യുമ്പം പെയ്യുമ്പം കുടത്തോളം നലമോലും നാടിന്റെ നെറിന്യായം (കുറുമാലിക്കുന്നിനു..) ഒന്നാനാം കുന്നത്തെ കാക്കപ്പൂവേ മണിവില്ലിൻ ഞാണൊന്നിൽ മലരമ്പുണ്ടോ മിന്നാട്ടം മിന്നണ പൊന്മാൻ കുഞ്ഞേ മീനച്ചിലാറ്റിലെ മീൻ കോരാമോ മഴ വീഴും മണ്ണിന്റെ നാണം പോലെ മടി നിറയും പൂപ്പൊന്നിൻ നാണ്യം പോലെ മല വാരം പൂത്തുലഞ്ഞേ തെയ്യാരേ തെയ്താരേ തെയ്യാരേ തെയ്താരേ (കുറുമാലിക്കുന്നിനു..) ചുരമേറി പാഞ്ഞോടും ചെല്ലക്കാറ്റേ കിളി പാടും പാട്ടിന്റെ നറുതേൻ തായോ മുകിലാരത്തേരേറി മകരം വന്നേ പുതുമഞ്ഞിൻ ചൂടേറ്റി കുളിരും വന്നേ മണർകാട് പള്ളിയിൽ തിരുന്നാളായേ പീലിക്കുരുത്തോല പെരുന്നാളായേ മനമെല്ലാം പൂത്തുലഞ്ഞേ തെയ്യാരേ തെയ്താരേ തെയ്യാരേ തെയ്താരേ (കുറുമാലിക്കുന്നിനു..)
Song video
Song details
വർഷം: 1997
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: എം ജി ശ്രീകുമാർ, സുജാത മോഹൻ
വരികൾ: ജിജാ സുബ്രമണ്യൻ, കല്യാണി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: ലേലം
- Singer: എം ജി ശ്രീകുമാർ
- Singer: സുജാത മോഹൻ
- Film / album: ലേലം
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി