Malayalam lyrics

ഗോപാലഹൃദയം പാടുന്ന നേരം
കാളിന്ദിപോലും ശ്രുതിചേര്‍ന്നുപോയ്
കാണ്മതെല്ലാം മായാപ്രകൃതീഭാവം
പ്രണയതരളം...
(ഗോപാല)
പരിഭവമോ പറയൂ രാധേ
കടമിഴിയില്‍ ലീലാമാധവമോ
നിന്റെ മനോഹര സോമലതാഗൃഹം
തുറന്നുതരൂ വീണ്ടും...
നീയെന്‍ രാഗോന്മാദം...
(ഗോപാല)
കവിളിണയില്‍ പുളകം ചൂടി
പ്രിയസഖി നീയെന്നില്‍ ചേര്‍ന്നുണരൂ
നീയില്ലയെങ്കിലീ ഗോപകുമാരന്റെ
അനുരാഗം വെറുതെ...
പാടൂ നീയെന്‍ ഗോപികേ..
(ഗോപാല)

Song video

Watch on YouTube

Song details

വർഷം: 1996

സംഗീതം: ജോൺസൺ

ഗാനരചന: കൈതപ്രം

ഗായകർ: കെ ജെ യേശുദാസ്

രാഗം: ആഭേരി

അഭിനേതാക്കൾ: ദിലീപ്, ജഗതി ശ്രീകുമാർ, ജഗദീഷ്, ദിവ്യ ഉണ്ണി, ക്യാപ്റ്റൻ രാജു

വരികൾ: ജിജാ സുബ്രമണ്യൻ, വികാസ് വേണാട്ട്

Album: കല്യാണ സൗഗന്ധികം