Malayalam lyrics
തെയ് തെയ് തെയ് തക തക തെയ്തെയ്തോം........ തുഞ്ചൻ പറമ്പിലെ തത്തേ കൊഞ്ചുന്ന പൈങ്കിളിതത്തേ പാണൻ്റെ പാട്ടിലെ തത്തേ ഞാവൽ പഴം തിന്നും തത്തേ തുഞ്ചൻ പറമ്പിലെ തത്തേ കൊഞ്ചുന്ന പൈങ്കിളിതത്തേ പാണൻ്റെ പാട്ടിലെ തത്തേ ഞാവൽ പഴം തിന്നും തത്തേ വർണങ്ങളുള്ളൊരു തത്തേ ചേലുനിറഞ്ഞൊരു തത്തേ വർണങ്ങളുള്ളൊരു തത്തേ ചേലുനിറഞ്ഞൊരു തത്തേ ഇന്നെൻ്റെ പാട്ടിനൊത്ത് താളം തുള്ളും നീയും തത്തേ തുഞ്ചൻ പറമ്പിലെ തത്തേ കൊഞ്ചുന്ന പൈങ്കിളിതത്തേ പാണൻ്റെ പാട്ടിലെ തത്തേ ഞാവൽ പഴം തിന്നും തത്തേ തെയ് തോം തക തക തെയ്തോം........ കാറ്റിൻ നറുമണം ശിരയിൽ പടരണം കരയിൽ കിളികളും കളകളമൊഴിയണം കരതലം കൊണ്ടു നീ കവിളിൻ നടുവിലായ് തലവരമാറ്റാനായ് കഥകൾ എഴുതിടും കടമിഴിയിൽ നിന്നെ കണ്ണ് തൊട്ടാനും കണ്മഷിയാൽ നെഞ്ചിൽ കളം വരയ്ക്കാനും കടമിഴിയിൽ നിന്നെ കണ്ണ് തൊട്ടാനും കണ്മഷിയാൽ നെഞ്ചിൽ കളം വരയ്ക്കാനും എന്നിൽ നിറയുന്നോരുന്മാദം നീയേ കണ്ണിൽ തെളിയുന്ന കുഞ്ഞിക്കുറുമ്പൊന്ന് കാണുവാൻ മോഹമിന്ന് തുഞ്ചൻ പറമ്പിലെ തത്തേ കൊഞ്ചുന്ന പൈങ്കിളിതത്തേ പാണൻ്റെ പാട്ടിലെ തത്തേ ഞാവൽ പഴം തിന്നും തത്തേ തുഞ്ചൻ പറമ്പിലെ തത്തേ കൊഞ്ചുന്ന പൈങ്കിളിതത്തേ പാണൻ്റെ പാട്ടിലെ തത്തേ ഞാവൽ പഴം തിന്നും തത്തേ തെയ് തെയ് തെയ്താരോ ......... അധരം കൊണ്ടു നിൻ ഹൃദയം പുൽകുവാൻ മനസ്സിൽ മന്ദാര പൂക്കൾ വിരിഞ്ഞു ചൊടിയിൽ വിരിയുമീ പൂവിൽ നിന്നു ഞാൻ മധുരം നുകരുവാൻ വണ്ടായ് മാറിടും കാതിൽ കിന്നാരം മെല്ലെ മൂളാനും എന്നിൽ നിന്നെ ഞാൻ ചേർത്തു വെയ്ക്കാനും കാതിൽ കിന്നാരം മെല്ലെ മൂളാനും എന്നിൽ നിന്നെ ഞാൻ ചേർത്തു വെയ്ക്കാനും മിന്നും നിന്നഴകിൽ അലിയാനായ് മോഹം നിന്നിൽ തുളുമ്പുന്ന സ്നേഹം പകുത്തെടു ത്തറിയാനായ് ഞാൻ തുഞ്ചൻ പറമ്പിലെ തത്തേ കൊഞ്ചുന്ന പൈങ്കിളിതത്തേ പാണൻ്റെ പാട്ടിലെ തത്തേ ഞാവൽ പഴം തിന്നും തത്തേ വർണങ്ങളുള്ളൊരു തത്തേ ചേലുനിറഞ്ഞൊരു തത്തേ വർണങ്ങളുള്ളൊരു തത്തേ ചേലുനിറഞ്ഞൊരു തത്തേ ഇന്നെൻ്റെ പാട്ടിനൊത്ത് താളം തുള്ളും നീയും തത്തേ തുഞ്ചൻ പറമ്പിലെ തത്തേ കൊഞ്ചുന്ന പൈങ്കിളിതത്തേ പാണൻ്റെ പാട്ടിലെ തത്തേ ഞാവൽ പഴം തിന്നും തത്തേ തുഞ്ചൻ പറമ്പിലെ തത്തേ കൊഞ്ചുന്ന പൈങ്കിളിതത്തേ പാണൻ്റെ പാട്ടിലെ തത്തേ ഞാവൽ പഴം തിന്നും തത്തേ (വീണ്ടും വീണ്ടും)
Song video
Song details
വർഷം: 2026
സംഗീതം: ജിജീഷ് ഗോപി
ഗാനരചന: ജിജീഷ് ഗോപി
ഗായകർ: സുദീപ് കുമാർ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ആഹ്ലാദം
- Singer: സുദീപ് കുമാർ
- Film / album: ആഹ്ലാദം
- Composer: ജിജീഷ് ഗോപി
- Lyricist: ജിജീഷ് ഗോപി