Malayalam lyrics
സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടു ഞാൻ മോഹജാലകം തൂകും സ്വർണ്ണപക്ഷീ നീയാരോ വിടരും പനീർപൂവിൻ ഹൃദയം വിതുമ്പുന്നൂ സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടു ഞാൻ മോഹജാലകം തൂകും സ്വർണ്ണപക്ഷീ നീയാരോ ഒന്നും ചൊല്ലാനായില്ലെന്നാലും ഇന്നീ മൌനം പോലും സംഗീതം ഞാനറിയാതറിയാതെ എൻ ഗാനം തേടുന്നാരെ എൻ ഗാനം തേടുന്നാരെ ഒന്നും ചൊല്ലാനായില്ലെന്നാലും ഇന്നീ മൌനം പോലും സംഗീതം ഞാനറിയാതറിയാതെ എൻ ഗാനം തേടുന്നാരെ എൻ ഗാനം തേടുന്നാരെ വിടരും പനീർപൂവിൽ ഹൃദയം വിതുമ്പുന്നൂ വിണ്ണിൻ രാഗം മണ്ണിൽ പൊൻ വെയിലായ് വന്നൂ മോഹം പൂക്കൾ തൂകുമ്പോൾ നീയറിയാതെയറിയാതെ നിൻ മൌനം തേൻ മൊഴിയായ് നിൻ മൌനം തേൻ മൊഴിയായ് വിണ്ണിൻ രാഗം മണ്ണിൽ പൊൻ വെയിലായ് വന്നൂ മോഹം പൂക്കൾ തൂകുമ്പോൾ നീയറിയാതെയറിയാതെ നിൻ മൌനം തേൻ മൊഴിയായ് നിൻ മൌനം തേൻ മൊഴിയായ് വിടരും പനീർപൂവിൻ ഹൃദയം വിതുമ്പുന്നൂ സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടു ഞാൻ മോഹജാലകം തൂകും സ്വർണ്ണപക്ഷീ നീയാരോ
Song information
Music: വിശാൽ ഭരദ്വാജ്
Lyricist: ഒ എൻ വി കുറുപ്പ്
Singer: സുദീപ് കുമാർ
Film/album: ദയ
Explore this song
- Singer: സുദീപ് കുമാർ
- Film / album: ദയ
- Composer: വിശാൽ ഭരദ്വാജ്
- Lyricist: ഒ എൻ വി കുറുപ്പ്