Malayalam lyrics

യമുനേ യമുനേ സ്വരരാഗഗായികേ
യദുനാഥൻ പൊന്നോമനേ
യദുനാഥൻ പൊന്നോമനേ
യമുനേ യമുനേ സ്വരരാഗഗായികേ
യദുനാഥൻ പൊന്നോമനേ
യമുനേ യമുനേ സ്വരരാഗഗായികേ
യദുനാഥൻ പൊന്നോമനേ
യമുനേ യമുനേ സ്വരരാഗഗായികേ
സ്വരരാഗഗായികേ
മാദകകാനന ദേവതകൾ നീ
കലയുടെ തന്ത്രികൾ മീട്ടുന്നൂ
മാദകകാനന ദേവതകൾ നീ
കലയുടെ തന്ത്രികൾ മീട്ടുന്നൂ
നിൻ തിരുനടയിൽ കൈത്തിരിയേന്തി
നിൻ തിരുനടയിൽ കൈത്തിരിയേന്തി
ശ്രിമയമലയജം പാടുന്നൂ പാടുന്നൂ
പ്രകൃതിതൻ മധുമഞ്ജരി ആടുന്നൂ
നിൻ പ്രിയ തരംഗിണി
ആ.. ആ.. ആ..ആ.. ആ.. ആ..
യമുനേ യമുനേ സ്വരരാഗഗായികേ
സ്വരരാഗഗായികേ
ശ്രീജയദേവൻ പാടിയ ഗീതഗോവിന്ദത്തിൻ സ്പന്ദനം
ശ്രീജയദേവൻ പാടിയ ഗീതഗോവിന്ദത്തിൻ സ്പന്ദനം
എന്നും കേൾക്കാൻ പാടിത്തരുമോ
എന്നും കേൾക്കാൻ പാടിത്തരുമോ
സംസ്കാരത്തിൻ വീഥികൾ
കാനന സാന്ദ്രമാം വികാരവീചികളാൽ
വിരചിച്ചു നീ വൃന്ദാവനം
ആ.. ആ.. ആ..ആ.. ആ.. ആ..
യമുനേ യമുനേ സ്വരരാഗഗായികേ
സ്വരരാഗഗായികേ
യദുനാഥൻ പൊന്നോമനേ
യമുനേ യമുനേ സ്വരരാഗഗായികേ
സ്വരരാഗഗായികേ

Song video

Watch on YouTube

Song information

Lyricist: പത്മനാഭൻ

Singer: സുദീപ് കുമാർ

Film/album: ലളിതഗാനങ്ങൾ

Explore this song