Malayalam lyrics
തേനാരിക്കാട്ടില്‍ തേമ്പാവു പൂത്തു ജുംബാരെ ജുംബാ ജുംബാരെജുംബാ തേനാരിക്കാട്ടില്‍ തേമ്പാവു പൂത്തു തേന്മുളം കൂട്ടില്‍ പൂങ്കിളിപാടി മയില്‍പ്പീലികള്‍ ചൂടും മോഹങ്ങള്‍ മുളം പൂങ്കുഴലേകും പാലും തേനും ഇളം തളിര്‍ മുളയുടെ ഇളംതളിരിലകളില്‍ പളുങ്കൊളി വിടരുന്നു ചാലേ ആ.... തേന്‍ചോലക്കാറ്റു വന്നു പൂമാടം കണ്ണുചിമ്മി മൂവന്തിപ്പാലയുടെ പൂങ്കൊമ്പില്‍ പൂവിടര്‍ന്നു തേന്മലക്കാട്ടിലെ തേവര്‍ തന്‍ തേരിന്റെ വര്‍ണ്ണം പോലെ പഞ്ചമിരാവിന്റെ പൂങ്കുടില്‍ മുറ്റത്തെ തേന്‍കിണ്ണം മലയുടെ മടിയില്‍ തെനവയല്‍ നടുവില്‍ മഴമുകിലുണരുന്ന മേളം രാവിന്റെ കൊമ്പില്‍ നിന്നും തേന്‍പഴം കൊണ്ടുവായോ മാവിന്റെ ചില്ലയിലെ പൂകൊണ്ടു വന്നു തായോ ചെന്തളിര്‍ നെന്മണി പൂവിട്ടു പൂവിട്ടു തുള്ളും പോലെ ഓമനപ്പാലകള്‍ കാറ്റലതാളത്തില്‍ തീയാടും
Song information
വർഷം: 1985
സംഗീതം: ഗുണ സിംഗ്
ഗാനരചന: ഭരണിക്കാവ് ശിവകുമാർ
ഗായകർ: എൻ ലതിക, കോറസ്
വരികൾ: ശ്രീദേവി
Album: ബ്ലാക്ക് മെയിൽ
Explore this song
- Film / album: ബ്ലാക്ക് മെയിൽ
- Composer: ഗുണ സിംഗ്
- Lyricist: ഭരണിക്കാവ് ശിവകുമാർ