Malayalam lyrics
പൊന്നേലസ്സും പൊന്നലുക്കത്തും മൊഞ്ചത്തീ നിന്നഴകില്‍ പട്ടുറുമാലും അത്തറുചെപ്പും വമ്പത്തീ നിന്‍കരളില്‍ പൊന്നില്‍ കുരുങ്ങാതെ കിന്നാരം ചൊല്ലുവാന്‍ വന്നീടുമെന്നും പുതുമാരന്‍ (പൊന്നേലസ്സും...) ആറ്റുനോറ്റിരുന്നൊരു ആദ്യരാവാണ് ആയിരം കരിവളയുടയണ രാവാണല്ലോ മാരന്റെ മാറിനെ മണിമഞ്ചമാക്കുന്ന മധുവിധുരാവാണല്ലോ - അതി മധുരത്തിന്‍ രാവാണല്ലോ (പൊന്നേലസ്സും...) കാത്തുകാത്തിരുന്നൊരു നിക്കാഹിന്‍ രാവാണ് പാട്ടുപാടിയുറക്കണ രാവാണല്ലോ ഖല്‍ബിന്റെയുള്ളില്‍ മൊഹബ്ബത്തിന്‍ പൂവുകള്‍ പൂക്കണ രാവാണല്ലോ ശ്രുതിലയമുള്ള രാവാണല്ലോ (പൊന്നേലസ്സും...)
Song video
Song information
Music: കെ ജെ ജോയ്
Lyricist: ഭരണിക്കാവ് ശിവകുമാർ
Singer: മധുഭാസ്ക്കർകോറസ്
Film/album: പിടികിട്ടാപ്പുള്ളി (1986)
Explore this song
- Singer: മധുഭാസ്ക്കർകോറസ്
- Film / album: പിടികിട്ടാപ്പുള്ളി (1986)
- Composer: കെ ജെ ജോയ്
- Lyricist: ഭരണിക്കാവ് ശിവകുമാർ