Malayalam lyrics
രാസലീലാ ലഹരി അനുരാഗസംഗമ ലഹരി ലഹരീ ലഹരീ ജീവിതലഹരീ പ്രേമമഭിരാമ ലഹരീ പ്രേമമഭിരാമ ലഹരീ ലാലലലാലാ ലാലലലാ... മധുവിധു രജനി ദ്വീപിൽ ഒരു മരതകവല്ലിക്കുടിലിൽ മനസ്സുകളാടും മായികലീലാ മദിരോൽസവ സുഖമേള മദിരോൽസവ സുഖമേള (രാസലീലാ...) തഴുകി ജീവനെ തഴുകീ -ഒരു മുരളീ മധുരവമൊഴുകി സുന്ദരജീവിത വനിയിൽ ഇന്നൊരു സുരനദിയായ് ഒഴുകീ സുരനദിയായ് ഒഴുകീ (രാസലീലാ...)
Song video
Song information
Music: കെ ജെ ജോയ്
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Film/album: ഒന്നാം പ്രതി ഒളിവിൽ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഒന്നാം പ്രതി ഒളിവിൽ
- Composer: കെ ജെ ജോയ്
- Lyricist: പി ഭാസ്ക്കരൻ