Malayalam lyrics
രാഗമാലിക തൂകുമെന്നുള്ളിൽ മൂക ദുഖങ്ങളല്ലോ.. മാനസവീണാ നാദം തന്നിൽ താപവികാരം മാത്രം.. മാധവ മാല്യം മലർ ചൊടിയിതളുകൾ വിടരും ചൊരിയും വിരഹ സംഗീതം (2) ആടാനാവാതെ ആട്ടമാടുന്നു.. പാടാനാവാതെ ഗാനം പാടുന്നു.. താളം പോയിടുന്നു..രാഗം മാറിടുന്നു സത്യമേ കൂടെ വാ.. സ്നേഹം നീ തൂകിവാ സ്വപ്നമായിന്നാടുവാന്‍.. താളം നീ കൊണ്ടുവാ... വിധിതരും.. കാലത്തിന്‍ മുകുളം ഞാന്‍ പദമൊട്ടും.. ആടാത്ത മയിലു ഞാന്‍ മോഹം കത്തും എന്റെ ഇടറിയ ചിലങ്കയില്‍ ഉയര്‍ന്നിടും ധ്വനികളില്‍ വീര്യം തേടും.. എന്റെ വിളറിയ മിഴികളില്‍ ഒഴുകിടും ലഹരിയിന്‍... സുഖപ്പൂക്കള്‍.. വിടർത്തും ഞാന്‍ ലയരാഗം ഉണര്‍ത്തും.. ഞാന്‍ ആടും എന്നുള്ളില്‍.. നീറും ദുഃഖങ്ങൾ മാത്രം.. ആടാനാവാതെ ആട്ടമാടുന്നു.. പാടാനാവാതെ ഗാനം പാടുന്നു.. താളം പോയിടുന്നു..രാഗം മാറിടുന്നു സത്യമേ കൂടെ വാ.. സ്നേഹം നീ തൂകിവാ ഇളകുന്നെന്‍.. പാദത്തിന്‍ നടനത്തില്‍.. ഹൃദയത്തിൻ നോവുന്ന നാദത്തില്‍ താരുണ്യത്തിന്‍ പൂക്കള്‍.. വിടര്‍ന്നിടുമഴകിന്റെ കുളിരിന്റെ.. മലരുകള്‍.. വാരിച്ചൂടാന്‍ വന്ന കഴുകന്റെ മിഴിയുള്ള കലിയുള്ള മനുഷ്യരെ.. സുഖരാഗം ഉയര്‍ത്തും.. ഞാന്‍ സുമബാണം അയക്കും.. ഞാന്‍ ആടും എന്നുള്ളില്‍ നീറും ദുഃഖങ്ങള്‍ മാത്രം... ആടാനാവാതെ ആട്ടമാടുന്നു.. പാടാനാവാതെ ഗാനം പാടുന്നു.. താളം പോയിടുന്നു..രാഗം മാറിടുന്നു സത്യമേ കൂടെ വാ.. സ്നേഹം നീ തൂകിവാ സ്വപ്നമായിന്നാടുവാന്‍.. താളം നീ കൊണ്ടുവാ...
Song video
Song information
Music: ഗുണ സിംഗ്
Lyricist: ഭരണിക്കാവ് ശിവകുമാർ
Singer: ലതിക
Film/album: കുളമ്പടികൾ
Explore this song
- Singer: ലതിക
- Film / album: കുളമ്പടികൾ
- Composer: ഗുണ സിംഗ്
- Lyricist: ഭരണിക്കാവ് ശിവകുമാർ