Malayalam lyrics
പൊന്നിൻകുടം പൊട്ടു തൊട്ട് മുന്നിൽ വന്നു തങ്കക്കുടം താളമിട്ട് എന്നിൽ വന്നു (2) മനസ്സാകെ പൂത്ത പോൽ മലർക്കാവു പൂത്ത പോൽ മഴവില്ലിൻ കൊടി പോലേ എന്റെ ചുന്ദരി പെൺതരി ഉള്ളിൽ വന്നു (പൊന്നിൻകുടം...) തുമ്പിയെ പോലെന്നും തുള്ളിയിവൾ അമ്പിളിമാമനായ് തുള്ളിയിവൾ (2) ഏഴഴകേഴിനും അഴകാണിവൾ (2) എന്റെ മുത്തല്ലേ എന്റെ സ്വത്തല്ലേ മമ്മിക്കുമ്മ തന്നേ പോ നീ (പൊന്നിൻകുടം...) കനവുകൾ കവർന്നിടും കള്ളിയിവൾ നിനവുകൾ നുകർന്നിടും കള്ളിയിവൾ (2) മാനസമലരിയിൽ മധുവാണിവൾ (2) മോളു പൊന്നല്ലേ മോളു കണ്ണല്ലേ കള്ളച്ചിരി കാട്ടിത്താ നീ (പൊന്നിൻകുടം...)
Song video
Song information
Music: ജോൺസൺ
Lyricist: ആർ കെ ദാമോദരൻ
Singer: ലതിക
Film/album: എന്റെ എന്റേതു മാത്രം
Explore this song
- Singer: ലതിക
- Film / album: എന്റെ എന്റേതു മാത്രം
- Composer: ജോൺസൺ
- Lyricist: ആർ കെ ദാമോദരൻ