Malayalam lyrics
താഴമ്പൂ... മുല്ലപ്പൂ... താമരപ്പൂ..... താഴമ്പൂ മുല്ലപ്പൂ താമരപ്പൂ തങ്കക്കസവിട്ട കൊങ്ങിണിപ്പൂ ജമന്തി മന്ദാരം ചെമ്പരത്തി ചെത്തിപ്പൂ ചെമ്പകം ചെങ്കദളി പൂ വേണോ....? പൂ വേണോ...? ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട് ആശിച്ചു നിൽക്കാതടുത്ത് വന്നാൽ ആകാശ നീലിമ കാട്ടിത്തരാം ആ...ആ....ആ...ആ ആരും നുകരാത്ത ഗന്ധം തരാം ആനന്ദ രോമാഞ്ചക്കൂടു തരാം തിന്തിമി താനെ തിന്തിമി താനെ(2) തിന്തിമി തിന്തിമി തിന്തിമി തിന്തിമി പൂ വേണോ ..കനകാംബരം? ഹ ഹാ...... (താഴമ്പൂ) തൊട്ടാൽ വിടരുന്ന മൊട്ടു വേണോ? വേണോ? പട്ടുപൊലൊക്കുമിതളു വേണോ? ആ... ആ..ആ.... പാരിജാതത്തിൻ കിളുന്നു വേണോ? പനിനീർ മലർ കോർത്ത മാലവേണോ? തിന്തിമി താനെ തിന്തിമി താനെ(2) തിന്തിമി തിന്തിമി തിന്തിമി തിന്തിമി പൂ വേണോ പൂവേണോ പൊന്നശോകം? മ്മ് മ്മ്...ഹ ഹാ....... (താഴമ്പൂ)
Song video
Song details
വർഷം: 1973
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: എൽ ആർ ഈശ്വരി
അഭിനേതാക്കൾ: പ്രേം നസീർ, വിജയശ്രീ, അടൂർ ഭാസി
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: ഗാനസ്നേഹി
Album: അജ്ഞാതവാസം
- Singer: എൽ ആർ ഈശ്വരി
- Film / album: അജ്ഞാതവാസം
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി