Malayalam lyrics
കാവേരിപ്പൂം പട്ടണത്തില്‍ വാണരുളും കാമദേവാ കന്യക ഞാന്‍ നിന്നെ മോഹിച്ചൂ എന്‍ കോവിലാ കണ്ണകി ഞാന്‍ നിന്നെ മോഹിച്ചൂ മാനായ്ക്ക മകളേ എന്‍ മറിമാന്‍ മിഴിയാളേ മാനിനി നിന്നേ മോഹിച്ചൂ എന്‍ കണ്ണകീ മനസ്സാല്‍ നിന്നെ വരിച്ചൂ മീനൊക്കും മിഴികളിലും തേനൂറൂം ചൊടികളിലും നാണത്തിന്‍ പൂവിരിഞ്ഞു നല്ലാര്‍കുല മണിയേ ചൊല്ലെഴും ധീരനല്ലേ വില്ലാളി വീരനല്ലേ കല്യാണ രൂപനെന്റെ കണ്‍കണ്ട ദൈവമല്ലെ?(2) (കാവേരിപ്പൂം പട്ടണത്തില്‍ ..) നിന്‍ കരം ഞാന്‍ പിടിച്ചാല്‍ പൊന്‍പണം എന്തു തരും കണ്ണകീ കണ്മണീ നീ ചൊന്നാലും വൈകിടാതേ ഒന്നാം പെട്ടിയില്‍ പൊന്നു തരാം രണ്ടാം പെട്ടിയില്‍ വെള്ളി തരാം മൂന്നാം പെട്ടിയില്‍ മുത്തു തരാം മൂന്നു നഗരം തരാം കാവേരി പൂം പട്ടണത്തില്‍ കാര്‍ത്തികതന്‍ കോലാഹലം കല്യാണ വാദ്യ സംഗീതം നം കരളില്‍ സങ്കല്പ രാഗസംഗീതം
Song video
Song details
വർഷം: 1973
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ പി ബ്രഹ്മാനന്ദൻ, പി ലീല
അഭിനേതാക്കൾ: പ്രേം നസീർ, അടൂർ ഭാസി, കടുവാക്കുളം ആന്റണി, സാധന
വരികൾ: ശ്രീദേവി, സൂസി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: അജ്ഞാതവാസം
- Singer: കെ പി ബ്രഹ്മാനന്ദൻ
- Singer: പി ലീല
- Film / album: അജ്ഞാതവാസം
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി