Malayalam lyrics
സ്നേഹത്തിന്‍ ഇടയനാം യേശുവേ വഴിയും സത്യവും നീ മാത്രമേ നിത്യമാം ജീവനും ദൈവപുത്രാ നീയല്ലാതാരുമില്ലാ (സ്നേഹത്തിന്‍) പാപികള്‍ക്കായ് വലഞ്ഞലഞ്ഞതും ആടുകള്‍ക്കായ് ജീവന്‍ വെടിഞ്ഞതും പാടുകള്‍ പെട്ടതും നീ തന്നെ നായകാ യേശുനാഥാ യേശുനാഥാ നീയല്ലാതാരുമില്ലാ. (സ്നേഹത്തിന്‍) സത്യവിശ്വാസത്തെ കാത്തിടുവാന്‍ നിത്യം നിന്‍ കീര്‍ത്തിയെ പാടിടുവാന്‍ ഭൃത്യന്മാരില്‍ കൃപ തോന്നിടുവാന്‍ നീയല്ലാതാരുമില്ലാ യേശുനാഥാ യേശുനാഥാ നീയല്ലാതാരുമില്ലാ. (സ്നേഹത്തിന്‍)
Song video
Song details
വർഷം: 1973
സംഗീതം: കെ ജെ യേശുദാസ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ലീല
വർഗ്ഗീകരണം: ക്രിസ്തീയ ഭക്തി ഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, വിൻസന്റ്, പുന്നശ്ശേരി കാഞ്ചന, ജയഭാരതി
വരികൾ: പാർവതി വേണുഗോപാൽ, സൂസി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: അഴകുള്ള സെലീന
- Singer: പി ലീല
- Film / album: അഴകുള്ള സെലീന
- Composer: കെ ജെ യേശുദാസ്
- Lyricist: വയലാർ രാമവർമ്മ