Malayalam lyrics
താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ ഷാജഹാന്‍ ചക്രവര്‍ത്തീ അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍ അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍ ആ നല്ല ഹൈമവതഭൂമിയിലെ അശ്രുവാഹിനീതടത്തില്‍ മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ മൂകാനുരാഗകുടീരത്തില്‍ ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും എന്നിലെ ദുഃഖവും ഞാനും ആ നല്ല ചന്ദ്രമദരാത്രികളില്‍ അംശുമാലിനീതടത്തില്‍ ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ ആലിംഗനങ്ങളില്‍ മയങ്ങി അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ സ്വപ്നവും ദാഹവും ഞാനും
Song video
Song details
വർഷം: 1973
സംഗീതം: കെ ജെ യേശുദാസ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
രാഗം: ആഹിർ ഭൈരവി
വർഗ്ഗീകരണം: ദുഃഖഗാനങ്ങൾ
അഭിനേതാക്കൾ: പുന്നശ്ശേരി കാഞ്ചന
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: അഴകുള്ള സെലീന
- Singer: പി സുശീല
- Film / album: അഴകുള്ള സെലീന
- Composer: കെ ജെ യേശുദാസ്
- Lyricist: വയലാർ രാമവർമ്മ