Malayalam lyrics
കൊച്ചുരാമാ കരിങ്കാലീ ജയരാജാ മുതലാളീ കൊച്ചുരാമാ കുള്ളാ കള്ളാ ഇക്കളി തീക്കളി ഓര്‍മ്മിച്ചോ ജയരാജാ തണ്ടാ മണ്ടാ ജീവന്‍ വേണേല്‍ ഓടിക്കോ പ്രേമയൂണിയന്‍ സിന്ദാബാദ് പ്രേമവൈരികള്‍ മൂര്‍ദ്ദാബാദ് കൊച്ചുരാമാ കരിങ്കാലീ ജയരാജാ മുതലാളീ പ്രണയം മധുരം മനോഹരം(2) പ്രമദഹൃദയമൊരു സ്വരമുരളി പ്രപഞ്ചമൊരു വൃന്ദാവനം അതില്‍ പ്രണയികള്‍ രാധാരമണന്മാര്‍ പ്രണയം മധുരം മനോഹരം.... ആഹാഹാ....ആഹാഹാ ..ആാ.... അടിമത്വത്തിന്‍ ചങ്ങല തല്ലി തകര്‍ത്തു പോകുക നാം അനുരാഗത്തിന്‍ കൊടികളുയര്‍ത്തി ആടിപ്പാടുക നാം സ്വതന്ത്രരായി പ്രേമിക്കുക നാം സ്വപ്നം കാണുക നാം ഹരേ രാമാ ഹരേ കൃഷ്ണാ കരിങ്കാലികളെ കെട്ടു കെട്ടിക്കും മുതലാളികളെ മുട്ടു കുത്തിക്കും കൊച്ചുരാമാ കരിങ്കാലീ ജയരാജാ മുതലാളീ ശിവനുവേണ്ടി തപസ്സിരുന്നു വിശ്വമോഹിനിയാള്‍ ആ ശൈല നന്ദിനിയാള്‍ എനിക്കുവേണ്ടി തപസ്സു ചെയ്യും എന്റെ ഹൈമവതി... ഹരേ രാമാ ഹരേ കൃഷ്ണാ....
Song video
Song details
വർഷം: 1973
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്, അയിരൂർ സദാശിവൻ, ബി വസന്ത
അഭിനേതാക്കൾ: പ്രേം നസീർ, വിജയശ്രീ, അടൂർ ഭാസി, ജോസ് പ്രകാശ്, ശങ്കരാടി
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: ഗാനസ്നേഹി
Album: അജ്ഞാതവാസം
- Singer: കെ ജെ യേശുദാസ്
- Singer: അയിരൂർ സദാശിവൻ
- Singer: ബി വസന്ത
- Film / album: അജ്ഞാതവാസം
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി