Malayalam lyrics
മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ മുത്തമൊളിക്കും ചുണ്ടില്‍ ചിരി കിലുങ്ങീ മുന്തിരിത്തേന്‍ കുടം തുളുമ്പീ എന്‍ ചിന്തയില്‍ കവിതകള്‍ വിളമ്പീ..... വിളമ്പീ.... വിളമ്പീ ഓമനയൊരുവട്ടം പുഞ്ചിരിച്ചാല്‍ ഒരുനൂറിതളുള്ള പൂവിരിയും ഓരോ ഇതളും വസന്തമാകും ഓരോ വസന്തവും കഥപറയും..... കഥപറയും പ്രേമകഥപറയും..... മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ കാമിനിപാടുന്ന രാഗമെല്ലാം കാമന്റെ വില്ലിലെ ഞാണൊലികള്‍ ഓരോ സ്വരവും മധുരതരം ഓരോ വര്‍ണ്ണവും പ്രണയമയം പ്രണയമയം സ്വപ്നലഹരിമയം
Song video
Song details
വർഷം: 1973
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ജയചന്ദ്രൻ
രാഗം: ശുദ്ധധന്യാസി
ഹിന്ദുസ്ഥാനി രാഗം: മധുരഞ്ജനി
അഭിനേതാക്കൾ: പ്രേം നസീർ, വിജയശ്രീ, ജോസ് പ്രകാശ്, അടൂർ ഭാസി, Kaduvakulam Antony
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: ഗാനസ്നേഹി
Album: അജ്ഞാതവാസം
- Singer: പി ജയചന്ദ്രൻ
- Film / album: അജ്ഞാതവാസം
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി