Malayalam lyrics
കുളിരണ് ദേഹം കുഞ്ഞിക്കുയിലേ കൂടെയിരിക്കാൻ വായോ വളരണു ദാഹം വർണ്ണക്കിളിയേ പൂന്തേനിത്തിരി തായോ ഓഹോഹോഹോഹോ ഓഹോഹോഹോഹോ ഹൊയ്യാ കരിമീൻ കണ്ണാൾ കരളിന്നുള്ളിൽ കളിയമ്പെയ്യല്ലേ തങ്കം കളിയമ്പെയ്യല്ലേ ഓമൽ ചുണ്ടിലെ മുന്തിരിയെല്ലാം ഒളിച്ചു വെയ്ക്കല്ലേ വെറുതേ ഒളിച്ചു വെയ്ക്കല്ലേ ഓഹോഹോഹോഹോ ഹൊയ്യാ തുടുപൂങ്കവിളീൽ പൂന്തേനലകൾ തുളുമ്പി നില്പല്ലേ തുള്ളീ തുളുമ്പി നില്പല്ലേ വിരിഞ്ഞ നെഞ്ചിൽ നിന്നെ പുൽകാൻ വിടർന്നു നില്പല്ലേ മോഹം വിടർന്നു നില്പല്ലേ ഓഹോഹോഹോഹോ ഓഹോഹോഹോഹോ ഹൊയ്യാ (കുളിരണൂ...)
Song video
Song details
വർഷം: 1978
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: പി ജയചന്ദ്രൻ
വിശദവിവരങ്ങൾ: വാമദേവൻ
Album: മധുരിക്കുന്ന രാത്രി
- Singer: പി ജയചന്ദ്രൻ
- Film / album: മധുരിക്കുന്ന രാത്രി
- Composer: എം എസ് വിശ്വനാഥൻ
- Lyricist: യൂസഫലി കേച്ചേരി