Malayalam lyrics
അമ്മയാണു നീ നന്മയാണു നീ ജന്മമേകിയോളേ പുണ്യമാണു നീ സ്നേഹവാഹിനി തീർത്ഥമാണു നീ കണ്ണുനീർ കിനാവായ് പെയ്തിടുന്നു നീ വേദനയേകും യാതനകൾ നിഴലായ് കൂടെ പോരുന്നേ അനുദിനമോരോ അനുഭവങ്ങൾ അഴലായ് തീരാതലയുന്നേ തായേ തായേ തായേ തായേ ചിരികളോ മറന്നു പോയ് വിശപ്പിൻ വിളികൾ കേൾക്കാതായേ മിഴികളും അടഞ്ഞു പോയ് കരിമേഘമാകെ നിറഞ്ഞു ഇരുളാകെ വന്നു നിറഞ്ഞു കനിവിൻ പ്രകാശനാളം തെളിയാതായേ അവനില്ലയിന്ന് കൂടെ വരുമോർമ്മ മാത്രമായേ തളരാതെയാത്ര തുടരാം പതിയേ പതിയേ അമ്മയാണു നീ നന്മയാണു നീ ജന്മമേകിയോളേ പുണ്യമാണു നീ സ്നേഹവാഹിനി തീർത്ഥമാണു നീ കണ്ണുനീർ കിനാവായ് പെയ്തിടുന്നു നീ
Song video
Song details
വർഷം: 2025
സംഗീതം: ഋത്വിക് മുരളീധർ
ഗാനരചന: സിജു തുറവൂർ
ഗായകർ: ഗോകുൽ ഗോപകുമാർ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: പീറ്റർ
- Singer: ഗോകുൽ ഗോപകുമാർ
- Film / album: പീറ്റർ
- Composer: ഋത്വിക് മുരളീധർ
- Lyricist: സിജു തുറവൂർ