Malayalam lyrics
താളം മറന്ന താരാട്ടു കേട്ടെൻ തേങ്ങും മനസ്സിൻ ഒരാന്ദോളനം ആലോലമാടാൻ ആടി തളരാൻ അമ്മ മാറിൻ ചുണ്ടു തേടി കൊഞ്ചി കൊഞ്ചി ചിറകുരുമ്മി മാനത്തെ മാമന്റെ മുത്തശ്ശി കഥ കേട്ടു മുത്തണി ചുണ്ടത്തു പാൽമുത്തം പകരാനും (താളം മറന്ന താരാട്ടു ) പൂത്തൂലഞ്ഞൊരു ഗീതം ആലപിക്കും രാഗം മൂകമാം എൻ മാനസത്തിൻ വീണ മീട്ടുമ്പോൾ അമ്മയായ് വന്നെനിക്കു നൽകി സ്നേഹമാം ഒരു പ്രണവ മന്ത്രം (താളം മറന്ന താരാട്ടു ) മുഗ്ഗ്ദ്ധമോഹന ഭാവം തൊട്ടുണർത്തിയ നേരം പൂനിലാവിൻ വെന്മപോലെ മൂടി നിൽക്കുമ്പോൾ അമ്മയായ് വന്നെനിക്കു നൽകി തേങ്ങി നിന്നെൻ സ്വപ്നമാകെ (താളം മറന്ന താരാട്ടു )
Song video
Song details
Music: ഔസേപ്പച്ചൻ
Raaga: ഹിന്ദോളം
Film/album: പ്രണാമം
- Singer: എം ജി ശ്രീകുമാർ
- Film / album: പ്രണാമം
- Composer: ഔസേപ്പച്ചൻ
- Lyricist: ഭരതൻ