Malayalam lyrics
സ്വപ്നങ്ങള്‍ തന്‍ ചിതയില്‍ വീണൊരെന്‍ ചിറകൊടിഞ്ഞ മോഹ ഹംസമേ എന്നോര്‍മ്മകള്‍ തന്‍ വെള്ളപ്പൂന്തൂവലാല്‍ മനസ്സില്‍ നീ താനേ ഒഴുകിയൊഴുകി വാ സ്വപ്നങ്ങള്‍ തന്‍ ...... തേന്‍ കനവുകളില്‍ നിറമേറും നിലവുകളില്‍ പാരിജാതമോ സുഗന്ധരാജനോ വിടരുന്നതെന്നറിഞ്ഞിടാന്‍ കൊതിച്ചു ഞാന്‍ മിഴിയിണയില്‍ വിളക്കുമായ്.... ഓ.... പൂമഴപൊഴിയും കുളിരൂറും പുലരികളില്‍ കൂടുകൂട്ടിയ പകല്‍ക്കിനാവുകള്‍ കരളില്‍ത്തകര്‍ന്ന ചില്ലയില്‍ കരഞ്ഞു ഞാന്‍ കരളുരുകി കരഞ്ഞുഞാന്‍ ... ഓ...
Song information
വർഷം: 1982
സംഗീതം: ശ്യാം
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: ദുഃഖഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, ജയഭാരതി, ശ്രീവിദ്യ
വരികൾ: ശ്രീദേവി
Album: ആദർശം
Explore this song
- Film / album: ആദർശം
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല