Malayalam lyrics
ലഹരികൾ നുരയുമീ ചൊടിയോരം ലാലാരസം കണ്ണിൽ കോടി സ്വപ്നങ്ങൾ മിന്നും കേളീയാമങ്ങൾ സംഗമം സുഖം ലയം പോരൂ പോരൂ രാവിൻ തല്പങ്ങളിൽ കാമോദ്ദീപകരായ് വാനം പൗർണ്ണമിയെ പുണരും വേളകൾ കണ്ണിൽ കോടി സ്വപ്നങ്ങൾ മിന്നും കേളീയാമങ്ങൾ സംഗമം സുഖം ലയം പോരൂ പോരൂ മെയ്യിൽ തീനാമ്പുകൾ ലീലാലോലുപരായ് നാവിൽ നാവിഴയും രജനീശയ്യകൾ കണ്ണിൽ കോടി സ്വപ്നങ്ങൾ മിന്നും കേളീയാമങ്ങൾ സംഗമം സുഖം ലയം പോരൂ പോരൂ
Song information
വർഷം: 1982
സംഗീതം: ശ്യാം
ഗാനരചന: ബിച്ചു തിരുമല
ഗായകർ: എസ് ജാനകി
വർഗ്ഗീകരണം: മാദക ഗാനങ്ങൾ
അഭിനേതാക്കൾ: ജയമാലിനി, ബാലൻ കെ നായർ
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: ആദർശം
Explore this song
- Film / album: ആദർശം
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല