Malayalam lyrics
മ്.... തുരുത്തു തുരുത്തു........... ജീവന്‍ പതഞ്ഞുപൊങ്ങും വീഞ്ഞിന്‍ കണം പ്രായം നുരഞ്ഞുതുള്ളും പാനാമൃതം പാടിക്കൊള്ളുവിന്‍ ആടിക്കൊള്ളുവിന്‍ ജന്മങ്ങള്‍ ഉല്ലാസ ഗാനങ്ങള്‍ താന്‍ പായും മുന്‍പുഞങ്ങള്‍ കാണില്ല കണ്ണാടിച്ചില്ലുപോലെ വീണുടഞ്ഞിടും ആരാരോ ചൊരിമണലില്‍ എഴുതും മായ്ക്കുമീ വാരാളും ചെറുകഥകള്‍ മഹിയില്‍ ജീവിതം ഞൊടിയിലുടയുമെങ്കില്‍ ഈ സ്ഫടികഭരണിതന്നില്‍ ലഹരി നിറയേണം ജനിക്കലും മരിക്കലും ഒരിക്കലേയുള്ളൂ ഓരോരോ കുമിളകളായ് വിടരാം കൊഴിയുവാന്‍ ഈ നേരം ഇടനേരം മധുരം പങ്കിടാം അഴകു നഖശിഖാന്തം തഴുകിയൊഴുകുമേതോ മെഴുകുപ്രതിമകള്‍ നാം തുടക്കവും ഒടുക്കവും അചിന്ത്യമജ്ഞാതം
Song information
വർഷം: 1982
സംഗീതം: ശ്യാം
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്
വർഗ്ഗീകരണം: ഹാസ്യം
അഭിനേതാക്കൾ: കൊച്ചിൻ ഹനീഫ, വനിത കൃഷ്ണചന്ദ്രൻ
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: ഗാനസ്നേഹി
Album: ആദർശം
Explore this song
- Film / album: ആദർശം
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല