Malayalam lyrics
സൂര്യകാന്തിപ്പൂക്കളിൽ സൂര്യതേജസ്സുണരുമ്പോൾ ഓർക്കും ഞാനെന്റെ പ്രണയകാല നൊമ്പരങ്ങൾ... സൂര്യദേവൻ പകർന്നുതന്ന നൊമ്പരങ്ങൾ... എന്റെ സ്നേഹരമണനൊപ്പമാടിയ ലാസ്യനടനങ്ങൾ.. ആ....ആ....ആ....ആ.... സൂര്യകാന്തിപ്പൂക്കളിൽ സൂര്യതേജസ്സുണരുമ്പോൾ ഓർക്കും ഞാനെന്റെ പ്രണയകാല നൊമ്പരങ്ങൾ... ആർത്താർത്തു ചിരിച്ചതും ചേർന്നുനിന്നു പുണർന്നതും പൗരുഷത്തിൻ ചൂടിനുള്ളിൽ നീന്തിനീന്തി തളർന്നതും ഏകയാക്കി.... ഏകയാക്കി പോയനേരം ഓർത്തോർത്തു കരഞ്ഞതും ദൂരേ....ദൂരേ....കാനലായി താഴ്ച്ചയിൽ നീ മറഞ്ഞതും സൂര്യകാന്തിപ്പൂക്കളിൽ സൂര്യതേജസ്സുണരുമ്പോൾ ഓർക്കും ഞാനെന്റെ പ്രണയകാല നൊമ്പരങ്ങൾ..... മോഹഹർഷ പുളകിതം മേനിയിൽ തുടിക്കയായ് ജീവകോശ സ്പന്ദനത്തിൻ ആദ്യതാള മിടിപ്പുകൾ ഉറവ പൊട്ടി.... ഉറവ പൊട്ടി ഉള്ളിലപ്പോൾ ഗദ്ഗദത്തിരകൾ മൂടിവെയ്ക്കാൻ മിഴികൾ കൂമ്പി സൂര്യകാന്തി രജനിയിൽ... ആ....ആ....രജനിയിൽ... സൂര്യകാന്തിപ്പൂക്കളിൽ സൂര്യതേജസ്സുണരുമ്പോൾ ഓർക്കും ഞാനെന്റെ പ്രണയകാല നൊമ്പരങ്ങൾ... സൂര്യദേവൻ പകർന്നുതന്ന നൊമ്പരങ്ങൾ... എന്റെ സ്നേഹരമണനൊപ്പമാടിയ ലാസ്യനടനങ്ങൾ.... നി ധ പ മ ഗരി ഗമ പാ.... (സൂര്യകാന്തിപ്പൂക്കളിൽ...)
Song video
Song details
വർഷം: 2014
സംഗീതം: മോഹൻ സിതാര
ഗാനരചന: കെ എൻ ശശിധരൻ
ഗായകർ: കെ എസ് ചിത്ര
വിശദവിവരങ്ങൾ: ബാലമുരളി
Album: നയന
- Singer: കെ എസ് ചിത്ര
- Film / album: നയന
- Composer: മോഹൻ സിതാര
- Lyricist: കെ എൻ ശശിധരൻ