Malayalam lyrics

ഹേ...
ഹേ കൃഷ്ണാ ഹരേകൃഷ്ണാ
ഘനശ്യാമമോഹന കൃഷ്ണാ
ഹേ ഘനശ്യാമമോഹന കൃഷ്ണാ
ഹോ ഗിരിധരഗോപകുമാരാ
കൃഷ്ണാ ഗിരിധരഗോപകുമാരാ
താമസമെന്തേ താമരനയനാ
തുളസീമാലയിതണിയാന്‍
മുകുളിത രജനീകുഞ്ജകുടീരേ
മുരളീമധുമഴ ചൊരിയാന്‍
(ഹേ....)
വിരിയും ശ്രാവണമലരുകളില്‍
ഞാന്‍ കാണ്മൂ നിന്‍ പദചലനം
ആഷാഢങ്ങളില്‍ ഒളിചിതറും
നിന്‍ അഞ്ജനമഞ്ജുളരൂപം
(ഹേ....)
രാവിന്‍ യമുനാതീരങ്ങളില്‍
ഞാന്‍ രാധാവിരഹമറിഞ്ഞൂ
ഓരോ ജന്മവും ആ വനമാലാ-
ദലമാകാന്‍ ഇവള്‍ വന്നു
(ഹേ....)

Song details

വർഷം: 1991

സംഗീതം: രവീന്ദ്രൻ

ഗാനരചന: കെ ജയകുമാർ

ഗായകർ: കെ എസ് ചിത്ര, കോറസ്

രാഗം: ചാരുകേശി

വിശദവിവരങ്ങൾ: സണ്ണി

കരോക്കെ: മനു

Album: കിഴക്കുണരും പക്ഷി