Malayalam lyrics

(പു) ആ...
സരിമാ...
സരിമധാ...
ആ...
രീ രീ സധാ...
ആ...
(സ്ത്രീ) ആ...
(കോ) ഓം ഓം
തകധിമി തകധോം തകധോം (4)
(പു) അരുണ കിരണം അണിയും ഉദയം അതിലുതിര്‍ന്നു സാമസംഗീതം
ചരണ ചരണ പങ്കജങ്ങള്‍ തേടി അലയുന്നു പ്രേമ സായൂജ്യം
അശിത ലസിത ലാസ്യം സരസമധുരം സുമശരങ്ങള്‍ എയ്തു അമൃത പുളിനം
പ്രണയ ഭരിത രാഗം ഹൃദയ തരളം മലര്‍ നികുഞ്ചമായി ഹരിത ഭുവനം
അനുപമ സ്വരഗതി അതിലൊരു നിര്‍വൃതി നീ വാ...
(ഡു) ആ...
(പു) മോഹമേ ഉണരൂ നീ മനോജ്ഞമാം മേഘരാഗ മലര്‍ മഴയില്‍
ഗാനമേ അണിയൂ നീ പദാഞ്ചലി നഠഭൈരവിയില്‍ ഒരു കണമായ്
മദനഭരം സ്വരസലനം മമ സദനം തവ ഹൃദയം
അസുലഭ മധുമൊഴി നിറകതിരൊളിയായ് നീ വാ
സ്നേഹമേ നിറയുമോ നിതാന്തമായ് ഈണമാര്‍ന്ന സ്വരഗതിയില്‍
ഭാവമേ ഉണരുമോ അനാരസം താള രാഗലയശ്രുതി രതിയായ്
നിറമണിയും ഗഗന പഥം ഗിരിശിഖരം കനകമയം
സുരഭില മലരൊളി ചൊരിയുകയായ് ഞാന്‍ നീ വാ
((പു) അരുണ കിരണം)
(സ്ത്രീ) ആ...

Song video

Watch on YouTube

Song details

വർഷം: 1991

സംഗീതം: രവീന്ദ്രൻ

ഗാനരചന: കോന്നിയുർ ഭാസ്‌

ഗായകർ: കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ്

രാഗം: ലവംഗി

വിശദവിവരങ്ങൾ: റായ്‌കാസ്

Album: കിഴക്കുണരും പക്ഷി