Malayalam lyrics
സരിമ... സരിമധാ.... ആ...ആ.... രിരിസധാ ആ....... തകധിമി തകജം തകധിമി തകജം അരുണകിരണമണിയും ഉദയം അതിലുതിര്ന്നു സാമസംഗീതം ചരണ ചരണ പങ്കജങ്ങള് തേടി അലയുന്നു പ്രേമ സായൂജ്യം അസിത ലസിതലാസ്യം സരസമധുര സുമശരങ്ങളെയ്തു അമൃതപുളിനം പ്രണയഭരിത രാഗം ഹൃദയതരള മലര്നികുഞ്ജമായി ഹരിതഭുവനം അനുപമ സ്വരജതി അതിലൊരു നിര്വൃതി നീവാ ആ........ മോഹമേ ഉണരു നീ മനോജ്ഞമാം മേഘരാഗമലര് മഴയില് ഗാനമേ അണിയു നീ പദാഞ്ജലിയില് നാദഭൈരവിയിലൊരു കണമായ് മദനഭരം സ്വരസദനം മമസദനം തവഹൃദയം അസുലഭമധുമൊഴി നിറകതിരൊളിയായ് നീവാ.... സ്നേഹമേ നിറയുമോ നിതാന്തമായ് ഈണമാര്ന്ന സ്വരഗതിയില് ഭാവമേ ഉണരു മൂവാനാരതം താളരാഗ ലയ ശ്രുതിരതിയായ് നിറമണിയും ഗഗനപഥം ഗിരിശിഖരം കനകമയം സുരഭില മലരൊളി ചൊരിയുകയായ് ഞാന് നീ വാ
Song details
വർഷം: 1991
സംഗീതം: രവീന്ദ്രൻ
ഗാനരചന: കോന്നിയുർ ഭാസ്
ഗായകർ: കെ ജെ യേശുദാസ്, കെ എസ് ചിത്ര
രാഗം: ലവംഗി
അഭിനേതാക്കൾ: മോഹൻലാൽ, രേഖ (സുമതി ജോസഫൈൻ)
വിശദവിവരങ്ങൾ: കെ വി നായർ
വിഡിയോ: 8pm
Album: കിഴക്കുണരും പക്ഷി
- Singer: കെ ജെ യേശുദാസ്
- Singer: കെ എസ് ചിത്ര
- Film / album: കിഴക്കുണരും പക്ഷി
- Composer: രവീന്ദ്രൻ
- Lyricist: കോന്നിയുർ ഭാസ്