Malayalam lyrics
ശിശിരകാലമേഘമിഥുന രതിപരാഗമോ അതോ ദേവരാഗമോ... കുളിരില്‍ മുങ്ങുമാത്മദാഹമൃദുവികാരമോ അതോ ദേവരാഗമോ... ഇന്ദ്രിയങ്ങളില്‍ ശൈത്യനീലിമ... സ്പന്ദനങ്ങളില്‍ രാസചാരുത... മൂടല്‍മഞ്ഞല നീര്‍ത്തി ശയ്യകള്‍... ദേവതാരുവില്‍ വിരിഞ്ഞു മോഹനങ്ങള്‍ (ശിശിരകാല) ആദ്യരോമഹര്‍ഷവും അംഗുലീയപുഷ്പവും അനുഭൂതി പകരുന്ന മധുരം... ആ ദിവാസ്വപ്നവും ആനന്ദബാഷ്പവും കതിരിടും ഹൃദയങ്ങളില്‍... മദനഗാനപല്ലവി ഹൃദയജീവരഞ്ജിനി ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം (ശിശിരകാല) ലോലലോലപാണിയാം കാലകനകതൂലിക എഴുതുന്നൊരീ പ്രേമകാവ്യം... ഈ നിശാലഹരിയും താരാഗണങ്ങളും അലിയുമീ ഹൃദയങ്ങളില്‍... ലയനരാഗവാഹിനി തരളതാളഗാമിനി തഴുകിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം (ശിശിരകാല)
Song details
വർഷം: 1996
സംഗീതം: എം എം കീരവാണി
ഗാനരചന: എം ഡി രാജേന്ദ്രൻ
ഗായകർ: പി ജയചന്ദ്രൻ, കെ എസ് ചിത്ര
രാഗം: ഹിന്ദോളം
ഹിന്ദുസ്ഥാനി രാഗം: മാൽ കൗൺസ്
അഭിനേതാക്കൾ: Aravind Sami, ശ്രീദേവി
വിശദവിവരങ്ങൾ: ആദർശ് കെ ആർ
വിഡിയോ: akhilknair10
Album: ദേവരാഗം
- Singer: പി ജയചന്ദ്രൻ
- Singer: കെ എസ് ചിത്ര
- Film / album: ദേവരാഗം
- Composer: എം എം കീരവാണി
- Lyricist: എം ഡി രാജേന്ദ്രൻ