Malayalam lyrics
ശരത്കാല സന്ധ്യ കുളിര്‍തൂകി നിന്നു മലര്ക്കാവില്‍ എങ്ങോ കുയില്‍ പാടി വന്നു (ശരത്കാല...) കളിയായി ഞാന്‍ ചിരിയായി ഞാന്‍ പറഞ്ഞാലുമത് നീ പാലപ്പൂഞ്ചോട്ടില്‍ ജലദേവതേ അറിയാതെ നീ കരഞ്ഞില്ലേയതിനാല്‍ ഞാനോ നോവുന്നു (ശരത്കാല ...) ആരാരും കാണാതിവിടെ മുന്നില്‍ പൂപോലെ വന്നു വിടര്‍ന്നു സുന്ദരി നിന്നില്‍ വിരിഞ്ഞിടും മോഹനരാഗം അറിഞ്ഞു ഞാന്‍ കല്ലോലിനിയുടെ മാറില്‍ പോയ് കഥകള്‍ പറഞ്ഞിടാം കളികള്‍ പറഞ്ഞിടാം ഹൃദയം മറന്നിടാം മധുരം നുകര്‍ന്നിടാം ശശികല മിഴികളില്‍ ഒളിയുമായ് വിളിക്കുന്നു നീ വാ (ശരത്കാല ...) ഈ ഗാനം പാടാനിവിടെ എന്നില്‍ ഹാ ദാഹം വന്നു വളര്‍ന്നു കണ്മണിയെന്നില്‍ വളര്‍ന്നിടും മന്മഥ മോഹം അറിഞ്ഞുവോ ഏകാന്തതയുടെ തേരില്‍ പോയ് പുളകം വിതച്ചിടാം ചിരികള്‍ പൊഴിച്ചിടാം കരളില്‍ നിറച്ചിടാം അകലെ പറന്നിടാം അഴിമുഖ തിരകളും ചിരിയുമായ് വിളിക്കുന്നു നീ ..വാ .. (ശരത്കാല ...) ഹേ ഞാനീ നിമിഷം രാവും മോദമായ് നിനക്കായി മാത്രം പാടുന്നു ഞാൻ (2) നിനക്കായി മാത്രം.... പാടുന്നു ഞാന്‍....
Song video
Song details
വർഷം: 1983
സംഗീതം: ശ്യാം
ഗാനരചന: ചുനക്കര രാമൻകുട്ടി
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: ശങ്കർ, മേനക
വരികൾ: സൂസി, രാജേഷ് രാജു, ഷൈൻ എസ്2000
സ്പോട്ടിഫൈ: യെസ്‌പീ
Album: എങ്ങിനെ നീ മറക്കും
- Singer: കെ ജെ യേശുദാസ്
- Film / album: എങ്ങിനെ നീ മറക്കും
- Composer: ശ്യാം
- Lyricist: ചുനക്കര രാമൻകുട്ടി