Malayalam lyrics

സ്വര്‍ഗ്ഗമിന്നെന്റെ രാഗഭൂവില്‍ പെയ്തിറങ്ങി
ഗാനസാമ്രാജ്യമാകവേ മഞ്ഞണിഞ്ഞു
മുത്തുവീണെന്റെ മുറം നിറഞ്ഞൊരു മാത്രയില്‍
പാനപാത്രങ്ങള്‍ നിറഞ്ഞുകവിയും വേളയില്‍
സ്വരമൊഴുകിയൊഴുകി ഒഴുകിയെന്റെ കരളില്‍
കവിതയാകുന്നു സാന്ദ്രമായ്...
(സ്വര്‍ഗ്ഗമിന്നെന്റെ)
ആരാണോ ദേവി നീ ആരാണോ
ചിരിതൂകും കാമിനീലതയാണോ
മല്ലീശരന്‍ തേടുമഭിരാമിയോ
തീരം തലോടുന്ന കല്ലോലമോ
ഏകാന്തരാവില്‍ തങ്കത്തൂനിലാവില്‍
നീയൊഴുകിയൊഴുകി ഒഴുകിയെന്റെ
കനവില്‍ മൃദുലമായ് വന്ന ഭാവമോ
(സ്വര്‍ഗ്ഗമിന്നെന്റെ)
നീയല്ലോ നിത്യമാം താരുണ്യം
കാണ്മൂ ഞാന്‍ ഭാവനാനിര്‍മ്മാല്യം
മൗനങ്ങളില്‍ വീഴുമീണങ്ങളില്‍
ഏകാകിനീ നിന്നെയറിയുന്നു ഞാന്‍
നീ എന്നിലണയും നിമിഷത്തുമ്പിയല്ലോ
പൂഞ്ചിറകു വീശി ഒഴുകിയൊഴുകി-
യെന്നില്‍ പുളകമായ് വന്ന ചന്ദ്രികേ
(സ്വര്‍ഗ്ഗമിന്നെന്റെ)

Song video

Watch on YouTube

Song details

വർഷം: 1994

സംഗീതം: ശരത്

ഗാനരചന: കൈതപ്രം

ഗായകർ: കെ ജെ യേശുദാസ്

രാഗം: ശുദ്ധധന്യാസി

ഹിന്ദുസ്ഥാനി രാഗം: മധുരഞ്ജനി

അഭിനേതാക്കൾ: മമ്മൂട്ടി, സുകന്യ, തിലകൻ, രവി വള്ളത്തോൾ, എൻ എഫ് വർഗീസ്, സീനത്ത്, ബിന്ദു പണിക്കർ, വത്സല മേനോൻ

വിശദവിവരങ്ങൾ: ആദർശ് കെ ആർ, ഹരീഷ്

വിഡിയോ: അനൂപ് അടൂർ, കല്യാണി

Album: സാഗരം സാക്ഷി