Malayalam lyrics
ശരണമയ്യപ്പാ ശരണമയ്യപ്പാ ശബരിഗിരിവാസനേ ശരണമയ്യപ്പാ സ്വാമിയേ ശരണം സ്വാമിയേ ശരണം തവപദസരോജങ്ങള് ശരണമയ്യപ്പാ തരിക മുഖദര്ശനം സുകൃതമയ്യപ്പാ അടിതൊട്ടു മുടിയോളം തിരുവുടല് ശരണം വനപവനന് തഴുകുമൊരു ചുരുള്മുടികള് ശരണം സ്വാമിയേ ശരണം സ്വാമിയേ ശരണം ശരണമയ്യപ്പാ ശരണമയ്യപ്പാ ശബരിഗിരിവാസനേ ശരണമയ്യപ്പാ മകരമണിമാണിക്യ കുണ്ഡലം ശരണം ഭവഭയ വിനാശന തിരുമുഖം ശരണം കാരുണ്യ സുധപൊഴിയും കടമിഴികള് ശരണം കാലാരിപുത്ര നിന് സ്മരണയേ ശരണം സ്വാമിയേ ശരണം സ്വാമിയേ ശരണം ശരണമയ്യപ്പാ ശരണമയ്യപ്പാ ശബരിഗിരിവാസനേ ശരണമയ്യപ്പാ കലികാല ദൈവമേ കൈത്തലം ശരണം മണിമാലയമരുമൊരു മാര്ത്തടം ശരണം ഹരിഹരതനൂജനേ നിന് പദം ശരണം ദുരിതഗണ നാശന സ്വാമി നീ ശരണം സ്വാമിയേ ശരണം സ്വാമിയേ ശരണം ശരണമയ്യപ്പാ ശരണമയ്യപ്പാ ശബരിഗിരിവാസനേ ശരണമയ്യപ്പാ
Song video
Song details
വർഷം: 1967
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ലീല, ബി വസന്ത, ലത രാജു, ബി സാവിത്രി
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
വിഡിയോ: കല്യാണി
Album: പാവപ്പെട്ടവൾ
- Singer: പി ലീല
- Singer: ബി വസന്ത
- Singer: ലത രാജു
- Singer: ബി സാവിത്രി
- Film / album: പാവപ്പെട്ടവൾ
- Composer: ബി എ ചിദംബരനാഥ്
- Lyricist: പി ഭാസ്കരൻ