Malayalam lyrics
സന്യാസിനീ... ഓ ഓ ഓ സന്യാസിനീ നിന് പുണ്യാശ്രമത്തില് ഞാന് സന്ധ്യാപുഷ്പവുമായ് വന്നു... ആരും തുറക്കാത്ത പൂമുഖവാതിലില് അന്യനെ പോലെ ഞാന് നിന്നു.. സന്യാസിനീ നിന് പുണ്യാശ്രമത്തില് ഞാന് സന്ധ്യാപുഷ്പവുമായ് വന്നു... നിന്റെ ദു:ഖാര്ദ്രമാം മൂകാശ്രുധാരയില് എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം എന്റെ മോഹങ്ങള് മരിച്ചു... നിന്റെ ദു:ഖാര്ദ്രമാം മൂകാശ്രുധാരയില് എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം എന്റെ മോഹങ്ങൾ മരിച്ചു... നിന്റെ മനസ്സിന്റെ തീക്കനല്ക്കണ്ണില് വീണെന്റെയീ പൂക്കള് കരിഞ്ഞു... രാത്രി.. പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന് ... സന്യാസിനീ നിന് പുണ്യാശ്രമത്തില് ഞാന് സന്ധ്യാപുഷ്പവുമായ് വന്നു... നിന്റെ ഏകാന്തമാം ഓര്മ്മതന് വീഥിയില് എന്നെ എന്നെങ്കിലും കാണും ഒരിക്കല് നീ എന്റെ കാല്പ്പാടുകള് കാണും... നിന്റെ ഏകാന്തമാം ഓര്മ്മതന് വീഥിയില് എന്നെ എന്നെങ്കിലും കാണും ഒരിക്കല് നീ എന്റെ കാല്പ്പാടുകള് കാണും... അന്നുമെന് ആത്മാവ് നിന്നോട് മന്ത്രിക്കും നിന്നെ ഞാന് സ്നേഹിച്ചിരുന്നു രാത്രി.. പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന് ... സന്യാസിനീ നിന് പുണ്യാശ്രമത്തില് ഞാന് സന്ധ്യാപുഷ്പവുമായ് വന്നു... ആരും തുറക്കാത്ത പൂമുഖവാതിലില് അന്യനെ പോലെ ഞാന് നിന്നു.. സന്യാസിനീ നിന് പുണ്യാശ്രമത്തില് ഞാന് സന്ധ്യാപുഷ്പവുമായി വന്നു... സന്യാസിനീ... ഓ ഓ ഓ
Song video
Song details
വർഷം: 1974
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
രാഗം: കാപ്പി
വർഗ്ഗീകരണം: മെലഡികൾ
അഭിനേതാക്കൾ: പ്രേം നസീർ, ജയഭാരതി
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
വിഡിയോ: ഗാനസ്നേഹി
കരോക്കെ: മനു
Album: രാജഹംസം
- Singer: കെ ജെ യേശുദാസ്
- Film / album: രാജഹംസം
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ