Malayalam lyrics
രാവു മായും നിലാവു മായും മഞ്ഞും മലരും മായും (രാവു.. ) രാഗിണി നിന്നുടെ സ്വപ്നങ്ങൾ മാത്രം മായാതെ മന്ദഹസിക്കും രാവു മായും നിലാവു മായും.. നീല നീല രാവുകൾ നിവർത്ത മെത്തയിൽ ഒരു പൂവു പോലെ വീണുറങ്ങും രാഗസ്വപ്നമേ നിന്നെ ഞാനുണർത്തുകില്ലാ ഇനി നിന്നെ ഞാനുണർത്തുകില്ലാ നിന്നെ ഞാനുണർത്തുകില്ലാ രാവു മായും നിലാവു മായും.. നൂപുരങ്ങൾ തേടി വന്ന മധുരനൃത്തമേ മണിവീണ തേടി വന്നണഞ്ഞ മൗനഗാനമേ നിന്നെ ഞാനുണർത്തുകില്ലാ ഇനി നിന്നെ ഞാനുണർത്തുകില്ലാ നിന്നെ ഞാനുണർത്തുകില്ലാ (രാവു മായും)
Song video
Song details
വർഷം: 1970
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: വിൻസന്റ്, ഗീതാഞ്ജലി
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: കല്യാണി
Album: മധുവിധു
- Singer: കെ ജെ യേശുദാസ്
- Film / album: മധുവിധു
- Composer: എം ബി ശ്രീനിവാസൻ
- Lyricist: ഓ എൻ വി കുറുപ്പ്