Malayalam lyrics

യമുനാ.. യമുനാതീരവിഹാരീ..
യമുനാതീരവിഹാരീ നിന്നുടെ
പ്രിയദർശിനിയാം രാധിക ഞാൻ
യമുനാതീരവിഹാരീ..
എവിടെയൊളിച്ചു കളിപ്പൂ നീ..
എവിടെയൊളിച്ചു കളിപ്പൂ നീ എൻ
വിജനകുടീരം കാണ്മീലേ
യമുനാ.. യമുനാതീരവിഹാരീ..
കുയിലുകൾ മധുരം പാടുമ്പോൾ നിൻ
കുഴലൊച്ചയിതെന്നോർക്കും ഞാൻ
മയിലുകൾ പീലി വിടർത്തുമ്പോളെൻ
മരതകവർണ്ണനെയോർക്കും ഞാൻ
യമുനാ.. യമുനാതീരവിഹാരീ..
കിളികൾ കളമൊഴി തൂകുമ്പോൾ നിൻ
കളിവാക്കുകളെന്നോർക്കും ഞാൻ (കിളികൾ..)
കുളിർകാറ്റലസം തഴുകുമ്പോൾ നിൻ
മൃദു കരലാളനമോർക്കും ഞാൻ
യമുനാ.. യമുനാതീരവിഹാരീ നിന്നുടെ
പ്രിയദർശിനിയാം രാധിക ഞാൻ
യമുനാ.. തീരവിഹാരീ..

Song video

Watch on YouTube

Song details

വർഷം: 1970

സംഗീതം: എം ബി ശ്രീനിവാസൻ

ഗാനരചന: ഓ എൻ വി കുറുപ്പ്

ഗായകർ: എസ് ജാനകി

അഭിനേതാക്കൾ: ഗീതാഞ്ജലി

വിശദവിവരങ്ങൾ: മിഴിനീർ

വിഡിയോ: ഗാനസ്നേഹി

Album: മധുവിധു