Malayalam lyrics

ഉത്സവം മദിരോത്സവം
ഈ ജീവിതമൊരു മദിരോത്സവം - ഉത്സവം
(ഉത്സവം)
ഉത്സവം മദിരോത്സവം
മലര്‍മാസ സുന്ദരരാവുകളില്‍
മധുപാന ലീലാലഹരികളില്‍
(മലര്‍മാസ)
ഒരു ഗാനമായു് ഞാനൊഴുകുന്നു
നിന്‍ സിരകളില്‍ ഞാന്‍ അലിയുന്നു
(ഒരു)
അറിയാതെ വന്നെന്‍ മണിയറവാതില്‍
തുറന്ന കള്ളന്‍ നീ
(ഉത്സവം)
അനുരാഗം എന്നൊരു രാഗം ഞാന്‍
അതില്‍ നീന്തിടുന്നൊരു നീര്‍ക്കിളി ഞാന്‍
(അനുരാഗം)
വരു സ്വപ്നകാമുകാ നീയരികില്‍
വരു സ്വര്‍ഗ്ഗഗായകാ നീയരികില്‍
(വരു സ്വപ്ന)
ഒരു മലരിതള്‍ പോലെ നിന്‍ മടിയില്‍
ഞാന്‍ പറന്നു വീഴുന്നു
(ഉത്സവം)

Song video

Watch on YouTube

Song details

വർഷം: 1970

സംഗീതം: എം ബി ശ്രീനിവാസൻ

ഗാനരചന: ഓ എൻ വി കുറുപ്പ്

ഗായകർ: എൽ ആർ ഈശ്വരി

അഭിനേതാക്കൾ: വിൻസന്റ്, ജയഭാരതി

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: കല്യാണി

Album: മധുവിധു