Malayalam lyrics
രജനീഹൃദയം പോലെ മിഴിനീർമുകുളം പോലെ ഓർമ്മകൾ തൻ ചഷകം നിറയുകയായിരുന്നു വിടരും വ്യഥ തൻ മുകുരം പോലെ (രജനീ...) ഇതുവഴി ഒഴുകും ഗതകാലങ്ങൾ കാവേരി നദിയായ് (2) ചിലപ്പതികാരം പാടിയ രാഗം ചിലമ്പായി വീണുടയുമ്പോൾ (2) (രജനീ...) ആർദ്രവിഷാദം നുരയായ് ചിന്നും സരയൂ നദിയും തേങ്ങി (2) ജാനകി ഏകും സാന്ദ്ര വിലാപം യുഗമർമ്മരമായ് വാടി (രജനീ...)
Song details
Music: മോഹൻ സിത്താര
Film/album: മാലയോഗം
- Singer: എം ജി ശ്രീകുമാർ
- Film / album: മാലയോഗം
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം