Malayalam lyrics
രാഗമറിയില്ല താളമറിയില്ല (2) ഒരു ഗാനത്തിന്‍ തോണിയിലേറി അക്കരെയെത്താനറിയില്ല (രാഗമറിയില്ല ) രാഗമറിയില്ല കാമിനിമാരുടെ ഹൃദയം അറിയാം കാമുക ദാഹങ്ങളറിയാം നിധിയും തേടി പോയ കുമാരന്റെ വിധിയെന്തായെന്നുമറിയാം മണലില്‍ ഉയര്‍ത്തിയ കൊട്ടാരങ്ങള്‍ തിരകളിലമര്‍ന്നതുമറിയാം പക്ഷെ (രാഗമറിയില്ല ) രാഗമറിയില്ല അരമനയുള്ളിലെ രഹസ്യമറിയാം അങ്ങാടിപ്പാട്ടുകള്‍ അറിയാം പാതിരയോളം പാടിമയങ്ങിയ രാപ്പാടി തന്‍ ദുഃഖമറിയാം തടവിലുറങ്ങും രാജകുമാരികള്‍ സ്വപ്നം കാണുവതറിയാം പക്ഷെ (രാഗമറിയില്ല ) രാഗമറിയില്ല
Song video
Song details
വർഷം: 1989
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: കെ ജയകുമാർ
ഗായകർ: എം ജി ശ്രീകുമാർ
വരികൾ: കല്യാണി, മാധവഭദ്രൻ
Album: അഗ്നിപ്രവേശം
- Singer: എം ജി ശ്രീകുമാർ
- Film / album: അഗ്നിപ്രവേശം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കെ ജയകുമാർ