Malayalam lyrics
രാ കുളിരലയാൽ മൂടാതെ ആ പകലകലും കൂടാരം ഈ താഴ്വാരം പോയ് സായാഹ്നം രാവേറാൻ താണിരുളിലയിൽ ചായുമ്പോൾ പുതു ലഹരിയിലാരോടും മിണ്ടാതി പ്പായുന്നോരൊളി ചിറകിൽ പിന്നാലെ ഒരു ചെടിയുടെ കനവുകളായ് അതിലുണരും ഇതളുകളിൽ നിറമേഴും തഴുകാനായ് മായികമാം രാമഴവിൽ പൂവിതളായ് പാറിവരും മേൽ മുകിലിൻ തേരലയിൽ പേരറിയാതരികെ വരും താഴെ ഭൂമി തേടി വന്നതോ കാത്തുനിന്നു ഭൂവുറങ്ങിയോ ഏഏഏ.... ലാലലല.... പുതു ലഹരിയിലാരോടും മിണ്ടാതി പ്പായുന്നോരൊളി ചിറകിൽ പിന്നാലെ ഒരു ചെടിയുടെ കനവുകളായ് അതിലുണരും ഇതളുകളിൽ നിറമേഴും തഴുകാനായ് മായികമാം രാമഴവിൽ തൂലികയായ് ചായമെഴും മേൽ മുകിലിൻ ഭൂമികകൾ കൂടെ വരും ആകാശം നീ വഴിയരികിൽ ഏകാന്തം ആ ജനിപോൽ വിളി കേൾക്കെ ആരും തിരയാതെ പറയാതെ ഒന്നായ് നാം ഭൂവിൽ നിറമായ് ജനിമോഹം വിളികേൾക്കെ ആരും തിരയാതെ പറയാതെ ഒന്നായ് നാം ഭൂവിൽ നിറമായ് ജനിമോഹം വിളികേൾക്കെ
Song video
Song details
വർഷം: 2026
സംഗീതം: സൂസ് 4
ഗാനരചന: സുനിൽ ചേറുകടവ്, അലൻ
ഗായകർ: എവുജിൻ ഇമ്മാനുവേൽ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ഡോ ബെന്നറ്റ്
- Singer: എവുജിൻ ഇമ്മാനുവേൽ
- Film / album: ഡോ ബെന്നറ്റ്
- Composer: സൂസ് 4
- Lyricist: സുനിൽ ചേറുകടവ്
- Lyricist: അലൻ