Malayalam lyrics

പോരാളീ ലക്ഷ്യത്തിൻ വീരാളീ

നേരിന്റെ പോരാളീ മുന്നേറും തീയായി

വീഴാതെ കൺകൾ മൂടാതെ പിന്നിലോടാതെ

തളരാതെ കാൽകൾ ഇടറാതെ നീയോ പതറാതെ

മുന്നിൽ വിജയം

രാജാവിൻ ചെങ്കോലില്ലേൽ അടിമ കണ്ണില്ലേ

അറിവില്ലാ പൈതൽ നീയാകാതെ

പണം തേടും മനുഷ്യകുലത്തിന്നധിപൻ നീയാണേ

പതറാതെ പൊരുതേണം വീറോടെ

പഴയ കഥ മായ്ക്കാതെ മായ്ച്ചു നീക്കാതെ

മണ്ണിൽ പുതിയ വീരൻ വരുമേ

പുതുമകളെ മായ്ക്കാതെ നീ മറയ്ക്കാതെ

മണ്ണിൽ പുതിയ കതിര് വരുമേ

വീഴാതെ കൺകൾ മൂടാതെ പിന്നിലോടാതെ

തളരാതെ കാൽകൾ ഇടറാതെ നീയോ പതറാതെ

ഉയർന്നു വാ നീ ഉയർന്നു വാ നീ

തീ പടർത്തി വാ അരികെ

നിന്നെ തകർത്തിടാൻ നിന്നെ അടക്കിടാൻ വന്നാൽ

എതിർത്ത് നീ നില്ലെടാ

എരിതിരിയിൽ ഏറും തീയായ്

നീയും ഇരുളും നീക്കുമേ

നിൻ കനവിൽ വന്ന തീയും മാറ്റി

മുന്നേറുവാൻ കാട്ടും വഴിയാകുമല്ലോ നായകാ

വീഴാതെ കൺകൾ മൂടാതെ പിന്നിലോടാതെ

തളരാതെ കാൽകൾ ഇടറാതെ നീയോ പതറാതെ

വീഴാതെ കൺകൾ മൂടാതെ പിന്നിലോടാതെ

തളരാതെ കാൽകൾ ഇടറാതെ നീയോ പതറാതെ

Song information

വര്‍ഷം: 2026

സംഗീതം: ഗോവിന്ദ് വസന്ത

ഗാനരചന: സി എസ് മനുവർദ്ധൻ

ഗായകര്‍: സി എസ് മനുവർദ്ധൻ, എവുജിൻ ഇമ്മാനുവേൽ, ജോയേൽ ജെ ബെൻസിയർ, വിനേഷ് ധരൻ, റിയ അന്ന റോയ്, അരുവി, അശ്വിൻ

വര്‍ഗ്ഗീകരണം: മൊഴിമാറ്റം നടത്തിയ ചിത്രം

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ജി ഡി നായിഡു (ജിഡിഎൻ)

Explore this song